Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsKochiസ്വര്‍ണപാളി വിഷയത്തില്‍...

സ്വര്‍ണപാളി വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരും ദേവസ്വം ബോര്‍ഡും ഒരുപോലെ പ്രതിക്കൂട്ടിൽ:  പി കെ കൃഷ്ണദാസ്

കൊച്ചി : സ്വര്‍ണപാളി വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരും ദേവസ്വം ബോര്‍ഡും ഒരുപോലെ പ്രതിക്കൂട്ടിലാണെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്. എറണാകുളം വൈഎംസിഎ ഹാളില്‍ ബിജെപി എറണാകുളം സിറ്റി ജില്ല നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ശബരിമലയുടെ സ്വര്‍ണം കടത്തിക്കൊണ്ടു പോകലല്ല നടന്നിരിക്കുന്നത്, മോഷണമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. രേഖകളില്‍ ക്രമക്കേട് നടന്നതിനൊപ്പം തന്നെ തിരുത്തപ്പെട്ടിട്ടുമുണ്ട്. ഇവ രണ്ടും ക്രിമിനല്‍ കുറ്റമാണ്. ദേവസ്വം ബോര്‍ഡ് ചെയര്‍മാനെ പ്രതി ചേര്‍ത്ത് കേസെടുക്കണമെന്നും പി.കെ. കൃഷ്ണദാസ് ആവശ്യപ്പെട്ടു.

ആചാരവിശ്വാസ സംഗമത്തിന്റെ പേരില്‍ ഇടതുസര്‍ക്കാരിന്റെ ചെമ്പ് പുറത്തായെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയിലെ അയ്യപ്പ വിഗ്രഹം പോലും സുരക്ഷിതമല്ല, സ്വര്‍ണം കടത്തിക്കൊണ്ടുപോയത് ദേവസ്വം കമ്മിഷണറുടെ അനുമതി നേടിയ ശേഷമല്ല. സ്വര്‍ണം ഉരുക്കിയത് ദുരൂഹമാണെന്നും അത് കമ്മിഷണര്‍ കണ്ടെത്തിയതുകൊണ്ടാണ് ഈ വിവരങ്ങള്‍ പുറത്തുവരാന്‍ കാരണമായതെന്നും അദ്ദേഹം പറഞ്ഞു.

പത്തുവര്‍ഷംകൊണ്ട് കേരളത്തിലെ ജനങ്ങളെ തീവെട്ടിക്കൊള്ള നടത്തിയ സര്‍ക്കാര്‍ അതേ കൊള്ള തന്നെയാണ് ശബരിമലയിലും നടത്തിയതെന്ന് പി.കെ. കൃഷ്ണദാസ് പറഞ്ഞു. യോഗത്തില്‍ ജില്ലാ അധ്യക്ഷന്‍ കെ.എസ്. ഷൈജു അധ്യക്ഷത വഹിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഓര്‍മ്മപ്പെരുന്നാള്‍ സമാപിച്ചു

കോട്ടയം:  ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ ബാവായുടെ മൂന്നാം  ഓര്‍മ്മപ്പെരുന്നാള്‍ സമാപിച്ചു. ദേവലോകം കാതോലിക്കേറ്റ് അരമന ചാപ്പലില്‍ നടന്ന  മൂന്നിന്മേല്‍ കുര്‍ബ്ബാനയ്ക്ക്  ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ പ്രധാന കാര്‍മികത്വവും,...

കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയ്‌ക്കെതിരെ ഇന്ത്യ

ന്യൂഡൽഹി : കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയെ വിമർശിച്ച് ഇന്ത്യ.കനേഡിയൻ പ്രധാനമന്ത്രി വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുകയാണെന്നും മതവാദികൾക്ക് കീഴടങ്ങിയെന്നും ഇന്ത്യ കുറ്റപ്പെടുത്തി.ട്രൂ‍ഡോ വോട്ടുബാങ്ക് രാഷ്‌ട്രീയമാണ് കളിക്കുന്നതെന്നും ഇന്ത്യൻ ഹൈക്കമ്മീഷണറെ കേസിൽപ്പെടുത്താനുള്ള ശ്രമമാണ്...
- Advertisment -

Most Popular

- Advertisement -