Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsസംസ്ഥാന സർക്കാർ...

സംസ്ഥാന സർക്കാർ വാർഷികാഘോഷങ്ങൾക്ക് ഇന്ന് സമാപനം

തിരുവനന്തപുരം : രണ്ടാം പിണറായി സർക്കാരിന്റെ നാലാം വാർഷികാഘോഷങ്ങൾക്ക് ഇന്ന് തിരുവനന്തപുരത്ത് സമാപനം. പുത്തരിക്കണ്ടം മൈതാനത്ത് വൈകിട്ട് 5ന് നടക്കുന്ന സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സർക്കാരിന്റെ കഴിഞ്ഞ നാല് വർഷത്തെ പ്രോഗ്രസ് റിപ്പോർട്ടിന്റെ പ്രകാശനവും മുഖ്യമന്ത്രി നിർവഹിക്കും. റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ അധ്യക്ഷത വഹിക്കും.

ഏപ്രിൽ 21 ന് കാസർഗോഡ് ആരംഭിച്ച വാർഷികാഘോഷ പരിപാടികളാണ് തിരുവനന്തപുരത്തു പൂർത്തിയാകുന്നത്.വാർഷികാഘോഷങ്ങളുടെ ഭാഗമായി ജില്ലകളിൽ സംഘടിപ്പിച്ച എന്റെ കേരളം പ്രദർശന – വിപണന മേളയും കലാ-സാംസ്‌കാരിക പരിപാടികളും വലിയ വിജയമായിരുന്നു എന്ന് മന്ത്രി വി ശിവൻകുട്ടി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പത്തനംതിട്ട നെടുമ്പ്രം പഞ്ചായത്തിലെ 27 കുടുംബങ്ങൾ ഇനി മുതൽ ആലപ്പുഴ തലവടി ഗ്രാമപഞ്ചായത്ത് നിവാസികൾ

പത്തനംതിട്ട : പത്തനംതിട്ട ജില്ലയിലെ നെടുമ്പ്രം ഗ്രാമപഞ്ചായത്ത് വാർഡ് 13 ൽ തെറ്റായി ഉൾപ്പെട്ട 27 കുടുംബങ്ങൾ ഇനി ആലപ്പുഴ ജില്ലയിലെ തലവടി ഗ്രാമപഞ്ചായത്ത് സ്വദേശികളാകും. തദ്ദേശ സ്വയം ഭരണവകുപ്പ് മന്ത്രി എം.ബി....

എസ്.എസ്.എൽ.സി. പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും

തിരുവനന്തപുരം:2023-24 വർഷത്തെ എസ്.എസ്.എൽ.സി./ റ്റി.എച്ച്.എസ്.എൽ.സി./ എ.എച്ച്.എസ്.എൽ.സി. പരീക്ഷാ ഫലം ഇന്ന്  പ്രഖ്യാപിക്കും. ഉച്ചതിരിഞ്ഞു മൂന്നിനു പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ഫലപ്രഖ്യാപനം നടത്തും. ഔദ്യോഗിക പ്രഖ്യാപന ശേഷം www.prd.kerala.gov.in,...
- Advertisment -

Most Popular

- Advertisement -