Friday, April 11, 2025
No menu items!

subscribe-youtube-channel

HomeNewsസംസ്ഥാന സ്‌കൂൾ...

സംസ്ഥാന സ്‌കൂൾ കലോത്സവം : സ്വാഗത സംഘം രൂപീകരിച്ചു

തിരുവനന്തപുരം : തിരുവനന്തപുരത്ത് ജനുവരി 4 മുതൽ 8 വരെ നടക്കുന്ന സംസ്ഥന സ്‌കൂൾ കലോത്സവം തലസ്ഥാനത്തിന്റെ സാംസ്‌കാരിക സമ്പന്നതക്ക് മാറ്റു കൂട്ടുമെന്ന് പൊതുവിദ്യഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. തിരുവനന്തപുരം ശിക്ഷക് സദനിൽ ചേർന്ന സംസ്ഥാന സ്‌കൂൾ കലോത്സവ സ്വാഗതസംഘ രൂപീകരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

ഈ വർഷത്തെ കലോത്സവത്തിൽ തദ്ദേശീയ കലാരൂപങ്ങളായ മംഗലം കളി, മലപുലയാട്ടം, ഇരുള നൃത്തം, പളിയ നൃത്തം, പണിയ നൃത്തം എന്നിവ പുതിയതായി മത്സരയിനങ്ങളായി ഉൾപ്പെടുത്തിയിട്ടുണ്ട്.ഏകദേശം പതിനയ്യായിരത്തോളം വിദ്യാർഥികൾ സംസ്ഥാനതലത്തിൽ വിവിധ മത്സരങ്ങളിൽ മാറ്റുരക്കും. ഒരു കുട്ടിക്ക് മൂന്ന് വ്യക്തിഗത ഇനങ്ങളിലും രണ്ട് ഗ്രൂപ്പിനങ്ങളിലും മത്സരിക്കാം.2016 ന് ശേഷമാണ് തിരുവനന്തപുരം വീണ്ടും സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് ആതിഥേയത്വം വഹിക്കുന്നത്.

ഗവർണർ ആരിഫ് മുഹമ്മദ് ഖാനും, മുഖ്യമന്ത്രി പിണറായി വിജയനുമാണ് കലോത്സവ സംഘാടക സമിതിയുടെ മുഖ്യ രക്ഷാധികാരികൾ. ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ. അനിൽ ഓർഗനൈസിങ്ങ് കമ്മിറ്റി ചെയർമാനും പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ജീവൻബാബു കെ. ജനറൽ കോർഡിനേറ്ററുമായി സ്വാഗത സംഘം രൂപീകരിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കുറ്റൂർ സർവീസ് സഹകരണ ബാങ്കിൽ വ്യാപകമായ കള്ളവോട്ടുകൾ നടന്നെന്ന് കോൺഗ്രസ്

തിരുവല്ല: കുറ്റൂർ സർവീസ് സഹകരണ ബാങ്കിൽ വ്യാപകമായ കള്ളവോട്ടുകളാണ് നടന്നതെന്നും  പത്തനംതിട്ട ജില്ലയിലെ  സഹകരണ പ്രസ്ഥാനങ്ങൾ എല്ലാം തകർത്ത സി പി എം നിലപാടിന് കടുത്ത മറുപടി പറയേണ്ടി വരുമെന്നും  ഡിസിസി പ്രസിഡന്റ് ...

ഹമാസ് നേതാവ് ഇസ്മായിൽ ഹനിയയുടെ മരണം : ഇസ്രായേലിനെതിരെ നേരിട്ട് ആക്രമണം നടത്താൻ ഇറാൻ

ടെഹ്റാൻ :  ഹമാസ് നേതാവ് ഇസ്മായിൽ ഹനിയയുടെ വധത്തിന് പ്രതികാരമായി ഇസ്രായേലിനെതിരെ നേരിട്ട് ആക്രമണം നടത്താൻ ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി ഉത്തരവിട്ടതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. ഇറാന്റെ...
- Advertisment -

Most Popular

- Advertisement -