Wednesday, January 21, 2026
No menu items!

subscribe-youtube-channel

HomeNewsസംസ്ഥാന സ്കൂൾ...

സംസ്ഥാന സ്കൂൾ കലോത്സവം ഡിസംബറിൽ തിരുവനന്തപുരത്ത്

തിരുവനന്തപുരം : സംസ്ഥാന സ്‌കൂൾ കലോത്സവം ഡിസംബറിൽ  തിരുവനന്തപുരത്ത് സംഘടിപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിച്ചു.എറണാകുളത്തായിരിക്കും കായിക മേള.പുതുക്കിയ മാന്വൽ അനുസരിച്ചാകും കലോത്സവം.

കഴിഞ്ഞ സംസ്ഥാന സ്‌കൂൾ കാലോത്സവത്തിൽ ഉദ്ഘാടന സമ്മേളനത്തിന്റെ ഭാഗമായി അവതരിപ്പിച്ച തദ്ദേശീയ ജനതയുടെ ഒരു കലാരൂപം ഇത്തവണ മത്സര ഇനമായി തന്നെ ഉൾപ്പെടുത്തുമെന്നും അതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

സ്‌കൂൾ കായികമേള എറണാകുളം ജില്ലയിൽ ഒക്‌ടോബർ 18, 19, 20, 21, 22 തീയതികളിൽ നടത്തും. കായികമേളയെ ഒളിംപ്ക്‌സ് മാതൃകയിൽ അത്‌ലറ്റിക്‌സും ഗെയിംസും ഒരുമിച്ച് സംഘടിപ്പിക്കുന്ന രീതിയിൽ മാറ്റുന്ന പ്രവർത്തനമാണ് നടന്നുവരുന്നതെന്നും മന്ത്രി അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സന്നിധാനത്ത് ഫോട്ടോഗ്രഫിക്കും വീഡിയോഗ്രഫിക്കും കര്‍ശന നിയന്ത്രണം : പോലീസ്

ശബരിമല : പതിനെട്ടാംപടി, സോപാനം, തിരുമുറ്റം, മാളികപ്പുറം എന്നിവിടങ്ങളില്‍ മൊബൈല്‍ ഫോണും മറ്റു ക്യാമറകളും ഉപയോഗിച്ച് ഫോട്ടോ എടുക്കുന്നതും വീഡിയോ ചിത്രീകരിക്കുന്നതും കര്‍ശനമായി നിരോധിച്ചിരിക്കുന്നതായി പോലീസ് അറിയിച്ചു. ഹൈക്കോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണിത്. നിരോധനം...

നെടുമ്പ്രത്ത് നിയന്ത്രണം വിട്ട കെ.എസ്.ആർ.ടി.സി ബസ് വിദ്യാർത്ഥികൾക്ക് മേൽ പാഞ്ഞുകയറി ഒരാൾക്ക് ഗുരുതര പരുക്ക്

തിരുവല്ല : അമ്പലപ്പുഴ - തിരുവല്ല സംസ്ഥാനപാതയിൽ ആക്സിൽ ഒടിഞ്ഞതിനെ തുടർന്ന് നിയന്ത്രണംവിട്ട കെ.എസ്.ആർ.ടി.സി ബസ്  വിദ്യാർഥികളിലേക്ക്  പാഞ്ഞ് കയറി ഒരാൾക്ക് ഗുരുതര പരുക്ക്.  കൂടെ സഞ്ചരിച്ചിരുന്ന മറ്റ് 3 പേർക്ക് പരിക്കേറ്റു....
- Advertisment -

Most Popular

- Advertisement -