Wednesday, January 21, 2026
No menu items!

subscribe-youtube-channel

HomeEducationസംസ്ഥാന സ്‌പെഷ്യൽ...

സംസ്ഥാന സ്‌പെഷ്യൽ സ്‌കൂൾ പ്രവൃത്തിപരിചയ മേള: കാഴ്ചചപരിമിതർക്കായുള്ള ഒളശ്ശ സ്‌കൂളിന് മികച്ച നേട്ടം

കോട്ടയം : ആലപ്പുഴയിൽ നടന്ന സംസ്ഥാന സ്‌കൂൾ ശാസ്ത്രമേളയിൽ സ്‌പെഷ്യൽ സ്‌കൂൾ വിഭാഗം പ്രവൃത്തിപരിചയമേളയിൽ പങ്കെടുത്ത ഒൻപതിനങ്ങളിലും എ ഗ്രേഡ് നേടി കാഴ്ചപരിമിതർക്കായുള്ള ഒളശ്ശ സർക്കാർ ഹൈസ്‌കൂൾ.

രണ്ടാം ക്ലാസ് വിദ്യാർഥിനിയായ ദേവതീർത്ഥ രതീഷ് പുൽപ്പായ നിർമ്മാണത്തിൽ ‘എ’ ഗ്രേഡോടെ ഒന്നാം സ്ഥാനമാണ് കരസ്ഥമാക്കിയത്. കേശവ് രഞ്ജിത്ത് ബാംബൂ പ്രോഡക്റ്റ്’ നിർമ്മാണത്തിൽ ‘എ’ ഗ്രേഡോടെ രണ്ടാം സ്ഥാനവും എ. അനൂപ് പ്ലാസ്റ്റിക് കെയിൻ വർക്കിൽ(വീവിംഗ്) ‘എ’ ഗ്രേഡോടെ മൂന്നാം സ്ഥാനവും നേടി. വി. നവനീത് (കയർ ഡോർ മാറ്റ്), എം. വി. വിസ്മയ (ബീഡ്സ് വർക്ക്), അലൻ അജീഷ് (കാർഡ് ആൻഡ് സ്‌ട്രോബോർഡ് വർക്ക്) എ. അഭിനന്ദ (പേപ്പർ ക്രാഫ്റ്റ്. അൻഷ്വൽ ആൻ ജോൺ(കുട നിർമാണം) എന്നിവരാണ്’ ‘എ’ ഗ്രേഡ്’ നേടിയ മറ്റുള്ളവർ.

മികച്ച വിജയം കരസ്ഥമാക്കിയ എല്ലാ കുട്ടികളെയും പ്രഥമാധ്യാപകൻ ഇ.ജെ. കുര്യൻ സ്‌കൂൾ അസംബ്ലിയിൽ അനുമോദിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഇസ്രായേൽ – ഇറാൻ സംഘർഷം : ഇറാന്റെ രഹസ്യാന്വേഷണ വിഭാഗം മേധാവിയെ വധിച്ചു

ടെഹ്‌റാൻ : ഇസ്രായേൽ - ഇറാൻ സംഘർഷം രൂക്ഷമായി തുടരുന്നു .ഇസ്രയേൽ ടെഹ്റാനിൽ നടത്തിയ വ്യോമാക്രമണത്തിൽ ഇറാന്റെ ഇന്റലിജൻസ് മേധാവിയും ഉപമേധാവിയും കൊല്ലപ്പെട്ടു. ഇറാനിൽ നടന്ന ആക്രമണങ്ങളിൽ 224 പേർ മരിക്കുകയും രണ്ടായിരം...

നീർവിളാകം റോഡ് പുനർ നിർമ്മാണം : ആക്ഷൻ കൗൺസിൽ രൂപികരിച്ചു

ആറന്മുള : നീർവിളാകം വഴിയുള്ള പുത്തൻകാവ് - കിടങ്ങന്നൂർ പൊതുമരാമത്ത് വകുപ്പ് റോഡിന്റെ ബിഎം ആൻഡ് ബിസി നിലവാരത്തിലുള്ള നിർമ്മാണം വേഗത്തിൽ നടത്തണമെന്നാവശ്യ പ്പെട്ടു നാട്ടുകാർ ആക്ഷൻ കൗൺസിൽ രൂപികരിച്ചു. ഇപ്പോൾ കാൽനട...
- Advertisment -

Most Popular

- Advertisement -