Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeNewsതിരുവനന്തപുരം വിമാനത്താവള...

തിരുവനന്തപുരം വിമാനത്താവള പരിസരത്തെ പക്ഷി ശല്യം ഒഴിവാക്കാൻ നടപടി

തിരുവനന്തപുരം : വിമാനത്താവള പരിസരത്തെ പക്ഷി ശല്യം ഒഴിവാക്കാൻ നടപടിയെടുക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. എയർപോർട്ട് പരിസര പ്രദേശം മുഴുവൻ സമ്പൂണ മാലിന്യ മുക്തമാക്കണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു.

പൊതുസ്ഥലത്തെ അറവും ലൈസൻസ് ഇല്ലാത്ത സ്റ്റാളുകളും ബദൽ സംവിധാനം ഉറപ്പാക്കി ഒഴിവാക്കണം. കോർപ്പറേഷന്റെ നേതൃത്വത്തിൽ നടക്കുന്ന മാലിന്യ സംസ്‌ക്കരണ പ്രവർത്തനങ്ങൾക്ക് വിമാനത്താവളത്തിന്റെ സിഎസ്ആർ ഫണ്ട് കൂടി ഉപയോഗിക്കണം. മാലിന്യ നിക്ഷേപ സാധ്യതാ സ്ഥലങ്ങളിൽ സിസിടിവി നിരീക്ഷണം ഉറപ്പാക്കണം. ഹരിതകർമ്മ സേന ശേഖരിക്കുന്ന ജൈവമാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്‌ക്കരിക്കണം. അജൈവ മാലിന്യ സംസ്‌ക്കരണവും ശക്തിപ്പെടുത്തണം.

പൊതുസ്ഥലത്ത് അറവ് മാലിന്യം ഉൾപ്പെടെ തള്ളുന്നവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് ശക്തമായ നടപടി സ്വീകരിക്കണം. ബോധവൽക്കരണ ബോർഡുകൾ സ്ഥാപിക്കണം. റസിഡൻസ് അസോസിയേഷൻ, കുടുംബശ്രീഅയൽകൂട്ടം, സാമൂഹ്യ, സമുദായിക, സാംസ്‌കാരിക സംഘടനകളുടെ യോഗം വിളിച്ച് പക്ഷി ശല്യം ഉണ്ടാക്കുന്ന അപകടാവസ്ഥയെക്കുറിച്ചും മാലിന്യ സംസ്‌ക്കരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ബോധവൽക്കരിക്കണം. കോർപ്പറേഷന്റെ നേതൃത്വത്തിലാണ് ഇക്കാര്യങ്ങളൊക്കെ നടത്തേണ്ടത്.

 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ആൺ സുഹൃത്തുമായി വീടുവിട്ട 17 കാരിയെ പന്തളം പോലീസ്  കണ്ടെത്തി

പന്തളം: വീടുവിട്ടിറങ്ങിയ 17 കാരിയെ  ആൺസുഹൃത്തിനൊപ്പം പോലീസ് കണ്ടെത്തി. 13 ന്  ഉച്ചയ്ക്ക്  ഒന്നരയോടെയാണ്‌ പെൺകുട്ടിയെ വീട്ടിൽ നിന്നും കാണാതായത്. പ്ലസ്ടുവിന് പഠിക്കുന്ന കുട്ടിയെ കാണാതായെന്ന പരാതിയുമായി ബന്ധുക്കൾ പന്തളം പോലീസ് സ്റ്റേഷനിൽ ...

മോഹൻ ഭാ​ഗവതിന്റെ സുരക്ഷ വർദ്ധിപ്പിച്ച് കേന്ദ്രം

ന്യൂഡൽഹി : ആർഎസ്എസ് മേധാവി സർസംഘചാലക് മോഹൻ ഭാഗവതിന്റെ സുരക്ഷ വർദ്ധിപ്പിച്ച് കേന്ദ്രം . പ്രധാനമന്ത്രിക്കൊരുക്കുന്ന സുരക്ഷയ്‌ക്ക് സമാനമായാണ് മോഹൻ ഭാ​ഗവതിനും സുരക്ഷ നൽ‌കുക. സെഡ് പ്ലസ് കാറ്റഗറിയിൽ നിന്ന് അഡ്വാൻസ് സെക്യൂരിറ്റി...
- Advertisment -

Most Popular

- Advertisement -