തിരുവല്ല: കടപ്ര വളഞ്ഞവട്ടത്ത് തെരുവ്നായുടെ ആക്രമണം രൂക്ഷമാകുന്നു. ഇന്നലെ അഞ്ച് പേർക്കാണ് തെരുവ് നായയുടെ കടിയേറ്റത്. വളഞ്ഞവട്ടം കീച്ചേരിവാൽക്കടവ് ആരോഗ്യ കേന്ദ്രത്തിന് സമീപം ആയിരുന്നു സംഭവം. കടിയേറ്റ 5 പേരും ആശുപത്രിയിൽ ചികിത്സ തേടി.
തെരുവ് നായ്ക്കൾ അടുത്ത വീടുകളിലെ മറ്റ് വളർത്ത് നായ്ക്കളെയും കടിച്ചതായി പറയുന്നു. അധികൃതരുടെ ഭാഗത്ത് നിന്ന് നടപടി വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.