Saturday, December 13, 2025
No menu items!

subscribe-youtube-channel

HomeNewsപൊടിയാടിയില്‍ സ്വകാര്യ...

പൊടിയാടിയില്‍ സ്വകാര്യ ബസിൽ  നിന്നും വീണ് വിദ്യാർഥിക്ക് പരിക്ക്

തിരുവല്ല: പൊടിയാടിയില്‍ സ്വകാര്യ ബസിന്റെ വാതില്‍ പടിയില്‍ നിന്നും വീണ് വിദ്യാർഥിക്ക് പരിക്ക്.ബുധനാഴ്ച രാവിലെ 8.45 മണിയോടെ  പൊടിയാടി ജങ്ഷനിലായിരുന്നു സംഭവം.വിദ്യാർഥി വാതില്‍ പടിയില്‍ നിന്ന് വീഴുന്നതിന്‍റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

സ്റ്റോപ്പില്‍ നിർത്തിയ ബസ് നീങ്ങി തുടങ്ങവേ കുട്ടി പിൻവശത്തെ വാതില്‍ പടിയില്‍ നിന്നും പുറത്തേക്ക് തെറിച്ചു വീഴുകയായിരുന്നു. ഓട്ടോമാറ്റിക് ഡോർ ഉള്ള ബസിലേക്ക് കയറുന്നതിനിടെ വാതില്‍ അടയുകയും ബസ് മുന്നോട്ടെടുക്കുകയും ചെയ്തതിന് പിന്നാലെയാണ് വിദ്യാർഥി  വീണത്.

മാവേലിക്കര-തിരുവല്ല റൂട്ടില്‍ ഓടുന്ന രഘു മോൻ എന്ന ബസില്‍ നിന്നുമാണ് കുട്ടി തെറിച്ച്‌ വീണത്. സംഭവ ശേഷം നിർത്താതെ പോയ ബസ് പിന്നാലെ കാറിലെത്തിയാൾ  കാവുംഭാഗം ജങ്ഷനില്‍ വച്ച്‌ തടഞ്ഞുനിർത്തി ജീവനക്കാരെ വിവരം അറിയിച്ചു.

തങ്ങളുടെ ബസില്‍ നിന്നും ആരും താഴേക്ക് വീണില്ലെന്ന് ജീവനക്കാർ അദ്ദേഹത്തോട്  പറഞ്ഞു. തുടർന്ന് ചുറ്റുംകൂടിയ നാട്ടുകാരും ബസ് ജീവനക്കാര്യം തമ്മില്‍ തർക്കമായി. ബസിലെ  യാത്രക്കാരുടെ യാത്ര മുടങ്ങാതിരിക്കാൻ പൊലീസ് ഇടപെട്ട് പ്രശ്നം രമ്യതയിലാക്കി. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കെ എസ് ആർ ടി സി ബസ് കണ്ടക്ടറെ യാത്രക്കാരൻ അസഭ്യം പറഞ്ഞ സംഭവത്തിൽ നടപടി ഉടൻ ഉണ്ടാകുമെന്ന് –  കെ.ബി. ഗണേഷ് കുമാർ

അടൂർ : ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്തതിനെ എതിർത്ത കെ എസ് ആർ ടി സി ബസ് കണ്ടക്ടറെ യാത്രക്കാരൻ അസഭ്യം പറഞ്ഞ സംഭവത്തിൽ നടപടി ഉടൻ ഉണ്ടാകുമെന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേഷ്...

ജൂൺ 5 നും 7 നും റേഷൻകടകൾക്ക് അവധി

തിരുവനന്തപുരം : കാലവർഷക്കെടുതിയുടെ പശ്ചാത്തലത്തിൽ ജൂൺ 4 വരെ നീട്ടിയ മെയ് മാസത്തെ റേഷൻ വിതരണം പൂർത്തിയായി. ഒരു മാസത്തെ വിതരണം അവസാനിച്ചാൽ കണക്കുകൾ കൃത്യതപ്പെടുത്തുന്നതിനായി അടുത്ത മാസത്തിന്റെ ആദ്യദിനം റേഷൻകടകൾക്ക് നല്കുന്ന...
- Advertisment -

Most Popular

- Advertisement -