കോഴിക്കോട് : എലത്തൂരിൽ മംഗലാപുരം – കോയമ്പത്തൂർ എക്സ്പ്രസിൽ നിന്ന് വീണ് വിദ്യാർഥിക്ക് പരുക്ക്. അഴിയൂർ സ്വദേശി റിഹ (19) തല കറങ്ങി ട്രാക്കിലേക്ക് വീഴുകയായിരുന്നു. പെൺകുട്ടി താഴെ വീണതോടെ അപായച്ചെങ്ങല വലിച്ച് ട്രെയിൻ നിർത്തി . റിഹയെ കാരപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 21 മിനിറ്റോളം വൈകിയാണ് ട്രെയിൻ സർവീസ് പുനഃരാരംഭിച്ചത്.