തിരുവനന്തപുരം : ക്ലാസ് മുറിയിൽ വിദ്യാർത്ഥിനി പെപ്പർ സ്പ്രേ അടിച്ചതിനെ തുടർന്നുണ്ടായ ദേഹാസ്വാസ്ഥ്യത്തിൽ അദ്ധ്യാപകരും പ്ലസ് ടു വിദ്യാർത്ഥികളും ആശുപത്രിയിൽ.കല്ലിയൂര്‍ പുന്നമൂട് സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം .രണ്ടു അധ്യാപകര്‍ക്കും ഏഴു വിദ്യാര്‍ഥികള്‍ക്കുമാണ് അസ്വസ്ഥത അനുഭവപ്പെട്ടത്.
വിദ്യാർത്ഥിനി പെപ്പർ സ്പ്രേ ഉപയോഗിച്ചതിന് പിന്നാലെ ഒരു അദ്ധ്യാപിക തലകറങ്ങി വീണു. കടുത്ത ശ്വാസമുട്ടൽ അനുഭവപ്പെട്ട ആറ് പേരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.