Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeNewsവിദ്യാർഥികൾ പഞ്ചായത്ത്...

വിദ്യാർഥികൾ പഞ്ചായത്ത് അധികാരികളായി ; വിവിധ വിഷയങ്ങൾ ചർച്ച ചെയ്ത് ബാലപഞ്ചായത്ത്

തിരുവല്ല : തദ്ദേശഭരണ സ്ഥാപനങ്ങളും അവയുടെ പ്രവർത്തനങ്ങളും സംബന്ധിച്ച് കുട്ടികളിൽ അവബോധം സൃഷ്ടിക്കുന്നതിനായി നെടുമ്പ്രം പഞ്ചായത്തും പുളിക്കിഴ് ബ്ലോക്ക് പഞ്ചായത്തും ചേർന്ന് ബാലപഞ്ചായത്ത് പദ്ധതി നടപ്പിലാക്കി. ശ്രീലക്ഷ്മി എസ്. പ്രസിഡണ്ടും ആരവ് കൃഷ്ണൻ ആർ വൈസ് പ്രസിഡന്റുമായി.സെക്രട്ടറിയായി അഭിനന്ദ് കെ ആർ ,സ്ഥിരസമിതി അധ്യക്ഷന്മാരായി ദിയ അന്ന സിജി, അഖിൽ രാജ് ആർ,ഗൗരിനന്ദ.എസ് എന്നിവരും 8 അംഗങ്ങളും കമ്മിറ്റിയെ സജീവമാക്കി .

മാലിന്യം വലിച്ചെറിയുന്നതുകൊണ്ടുള്ള പ്രശ്‌നങ്ങൾ ,തെരുവുനായ ശല്യം റോഡുകളുടെ വശങ്ങളിൽ നിൽക്കുന്ന കാടുകൾ, ജൈവകൃഷി പ്രോത്സാഹിപ്പിക്കൽ, സ്കൂൾ, അംഗനവാടി വിദ്യാർത്ഥികൾക്ക് മുട്ട കോഴി നൽകുന്നത്, റോഡ് നവീകരണം തുടങ്ങിയ വിഷയങ്ങൾ ബാലപഞ്ചായത്തിൽ ചർച്ച ചെയ്തു .ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പ്രസന്നകുമാരി,ആറാം വാർഡ് അംഗം വൈശാഖ് പി, RSGA കോർഡിനേറ്റർ ലക്ഷ്മി എന്നിവർ ചേർന്ന് ബാല പഞ്ചായത്തിന് വേണ്ട നിർദ്ദേശങ്ങൾ നൽകി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ സത്യഗ്രഹ സമരം നടത്തി

പത്തനംതിട്ട : വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ട മിനി സിവിൽ സ്റ്റേഷന് മുൻപിൽ സത്യഗ്രഹ സമരം നടത്തി ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ...

സംസ്ഥാനത്തെ രണ്ട് ആശുപത്രികൾക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം

തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ട് ആശുപത്രികൾക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കോഴിക്കോട് മക്കട ജനകീയ ആരോഗ്യ കേന്ദ്രം 90.35 ശതമാനം സ്‌കോറോടെ നാഷണൽ ക്വാളിറ്റി...
- Advertisment -

Most Popular

- Advertisement -