Tuesday, March 4, 2025
No menu items!

subscribe-youtube-channel

HomeEducationഅസാപ് കേരളയുടെ...

അസാപ് കേരളയുടെ സമ്മർ ക്യാമ്പ്

പത്തനംതിട്ട : കേരള സർക്കാരിന്റെ നൈപുണ്യ വികസന കമ്പനിയായ അസാപ് കേരള, സ്‌കൂൾ വിദ്യാർഥികൾക്കായി 22 ഏപ്രിൽ മുതൽ 26 ഏപ്രിൽ വരെ, 5 ദിവസത്തെ സമ്മർ ക്യാമ്പുകൾ കേരളത്തിലെ എല്ലാ ജില്ലകളിലും സംഘടിപ്പിക്കുന്നു. 10 മുതൽ 15 വയസ്സ് വരെയുള്ള വിദ്യാർഥികൾക്കായിട്ടാണ് ക്യാംപുകൾ ഒരുക്കിയിരിക്കുന്നത്. റിഗ് ലാബ്‌സ് അക്കാദമിയുമായി ചേർന്നാണ് അസാപ് കേരള ഈ സമ്മർ ക്യാമ്പുകൾ സംഘടിപ്പിക്കുന്നത്.

ഈ സമ്മർ ക്യാമ്പിൽ വിദ്യാർത്ഥിൾക്ക് ആർട്‌സ് ആൻഡ് ക്രാഫ്റ്റിങ്, ഗെയിം ഡെവലപ്‌മെന്റ്, റോബോട്ടിക്സ്, ഡിജിറ്റൽ ലിറ്ററസി എന്നീ വിഷയങ്ങൾ പഠിക്കാൻ അവസരം ലഭിക്കും. കൂടാതെ മറ്റ് വിനോദ പരിപാടികളും. പത്തനംതിട്ട ജില്ലയിൽ ഈ സമ്മർ ക്യാമ്പ് അസാപ് കേരളയുടെ കുന്നന്താനം കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ വച്ചായിരിക്കും സംഘടിപ്പിക്കുക. രാവിലെ 09:30 മുതൽ വൈകുന്നേരം 04:30 വരെയാണ് ക്യാമ്പ്. രജിസ്റ്റർ ചെയ്യുന്നതിനായി https://connect.asapkerala.gov.in/events/11420 എന്ന ലിങ്ക് സന്ദർശിക്കുക.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കോന്നിയിൽ നടുറോഡിൽ കെഎസ്ആർടിസി ബസ് നിർത്തി ഡ‍്രൈവർ ഭക്ഷണം കഴിക്കാൻ പോയതായി പരാതി

കോന്നി :പത്തനംതിട്ട കോന്നിയിൽ നടുറോഡിൽ കെഎസ്ആർടിസി ബസ് നിർത്തി ഡ‍്രൈവർ ഭക്ഷണം കഴിക്കാൻ പോയതായി പരാതി.ഇന്നലെ രാത്രിയിലാണ് സംഭവം.നാട്ടുകാർ ഡ്രൈവർക്കെതിരെ പരാതി നൽകി. കട്ടപ്പനയിൽനിന്ന് തിരുവനന്തപുരത്തേക്ക് പോയ ബസ് പുനലൂർ–മൂവാറ്റുപുഴ പാതയിലാണ് അപകടരമായ സാഹചര്യത്തിൽ...

ദേശീയ മയക്കുമരുന്നു ഹെൽപ്പ് ലൈൻ മാനസിനു തുടക്കം കുറിച്ചു

ന്യൂ ഡൽഹി : കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി അമിത് ഷായുടെ അധ്യക്ഷതയിൽ ചേർന്ന മയക്കുമരുന്ന് ഏകോപന കേന്ദ്രത്തിന്റെ (NCORD) ഏഴാം ഉന്നതതല യോഗത്തിൽ ദേശീയ മയക്കുമരുന്നു ഹെൽപ്പ് ലൈൻ ‘മാനസി’ന് (മാദക് പദാർഥ്...
- Advertisment -

Most Popular

- Advertisement -