Monday, April 13, 2026
No menu items!

subscribe-youtube-channel

HomeNewsസബ്‌സിഡി സാധനങ്ങളുടെ...

സബ്‌സിഡി സാധനങ്ങളുടെ വില കുറച്ച് സപ്ലൈകോ

തിരുവനന്തപുരം : തുവരപ്പരിപ്പ്, മുളക്, കടല, ഉഴുന്ന്, വൻപയർ എന്നീ സബ്‌സിഡി സാധനങ്ങളുടെ വില ഇന്നുമുതൽ (ഏപ്രിൽ 11) സപ്ലൈകോ വില്പന ശാലകളിൽ കുറയും. നാലു മുതൽ 10 രൂപ വരെയാണ് കിലോഗ്രാമിന് ഈ ഇനങ്ങൾക്ക് കുറയുക.

വൻകടല കിലോഗ്രാമിന് 65 രൂപ, ഉഴുന്ന് 90 രൂപ, വൻപയർ 75 രൂപ, തുവരപ്പരിപ്പ് 105 രൂപ, മുളക് 500 ഗ്രാമിന് 57.75 രൂപ എന്നിങ്ങനെയാണ് സപ്ലൈകോ വില്പനശാലകളിൽ ജിഎസ്ടി അടക്കമുള്ള സബ്‌സിഡി സാധനങ്ങളുടെ ഇന്നു (ഏപ്രിൽ 11) മുതലുള്ള വില. നേരത്തെ ഇത് യഥാക്രമം 69, 95, 79, 115, 68.25 എന്നിങ്ങനെ ആയിരുന്നു.

സബ്‌സിഡി സാധനങ്ങളുടെ ഏപ്രിൽ 11 മുതൽ ഉള്ള വിലയും, അവയുടെ വിപണി വിലയും

വൻകടല (ഒരു കിലോഗ്രാം) – 65 — 110.29
ചെറുപയർ (ഒരു കിലോഗ്രാം) — 90 — 126.50
ഉഴുന്ന് (ഒരു കിലോഗ്രാം) – 90 — 132.14
വൻപയർ (ഒരു കിലോഗ്രാം) — 75 — 109.64
തുവരപ്പരിപ്പ് (ഒരു കിലോഗ്രാം) — 105 — 139.5
മുളക്( 500ഗ്രാം) — 57.75 — 92.86
മല്ലി( 500ഗ്രാം) — 40.95 — 59.54
പഞ്ചസാര (ഒരു കിലോഗ്രാം) — 34.65 — 45.64
വെളിച്ചെണ്ണ ഒരു ലിറ്റർ പാക്കറ്റ് (സബ്‌സിഡി 500 എം എൽ+ നോൺ സബ്‌സിഡി 500 ml) — 240.45. — 289.77
ജയ അരി (ഒരു കിലോഗ്രാം) — 33 — 47.42
കുറുവ അരി( ഒരു കിലോഗ്രാം) — 33 — 46.33
മട്ട അരി (ഒരു കിലോഗ്രാം) — 33 — 51.57
പച്ചരി (ഒരു കിലോഗ്രാം) — 29 — 42.21

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പാകിസ്ഥാൻ ബന്ധമുള്ള വൻ ചാരശൃംഖലയെ പിടികൂടി യുപി പോലീസ്

ലക്‌നൗ : പാകിസ്ഥാൻ ബന്ധമുള്ള വൻ ചാരശൃംഖലയെ പിടികൂടി യുപി പോലീസ്. രാജ്യത്തെ പ്രധാന റെയിൽവേ സ്റ്റേഷനുകളും സൈനിക കേന്ദ്രങ്ങളും നിരീക്ഷിച്ച്‌ ചിത്രങ്ങളും വീഡിയോകളും മെസേജിംഗ് ആപ്പുകൾ വഴി പാകിസ്ഥാനിലേക്ക് കൈമാറുകയായിരുന്ന 22...

ഡോ. മാത്യൂസ് മാർ പോളിക്കാർപ്പോസ് സ്ഥാനമേറ്റു

മാവേലിക്കര:  മലങ്കര സുറിയാനി കത്തോലിക്കാ സഭ മാവേലിക്കര ഭദ്രാസനത്തിൻ്റെ രണ്ടാമത് അദ്ധ്യക്ഷനായി ഡോ മാത്യൂസ് മാർ പോളിക്കാർപ്പോസ് സ്ഥാനമേറ്റു. മാവേലിക്കര പുന്നമൂട് സെൻ്റ് മേരീസ് കത്തീഡ്രലിൽ നടന്ന അനുമോദന യാത്രയയപ്പ് സമ്മേളനത്തിന്റെ ഉദ്ഘാടനം...
- Advertisment -

Most Popular

- Advertisement -