Wednesday, July 30, 2025
No menu items!

subscribe-youtube-channel

HomeNewsസപ്ലൈകോ സ്‌കൂൾ...

സപ്ലൈകോ സ്‌കൂൾ മാർക്കറ്റ് മെയ് 12 മുതൽ

തിരുവനന്തപുരം : പുതിയ അദ്ധ്യയന വർഷത്തെ വരവേൽക്കാൻ ഒരുങ്ങുന്ന കേരളത്തിലെ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പഠനോപകരണങ്ങളുടെ വിലക്കയറ്റത്തിൽ നിന്നും ആശ്വാസമേകുന്നതിനായി സപ്ലൈകോ സ്‌കൂൾ മാർക്കറ്റുകൾ ആരംഭിക്കും. സ്‌കൂൾ മാർക്കറ്റുകളുടെ സംസ്ഥാനതല ഉദ്ഘാടനം മെയ് 12 ന് രാവിലെ 9 ന് തിരുവനന്തപുരം സപ്ലൈകോ സൂപ്പർ ബസാർ, ഫോർട്ട്, കോട്ടയ്ക്കകം അങ്കണത്തിൽ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ നിർവഹിക്കും. മുൻ മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിക്കും.

സംസ്ഥാനത്തെ എല്ലാ താലൂക്കുകളിലും തെരഞ്ഞെടുത്ത സുപ്പർമാർക്കറ്റുകളും പീപ്പിൾസ് ബസാറുകളും കേന്ദ്രീകരിച്ച് സ്‌കൂൾ മാർക്കറ്റുകൾ ആരംഭിക്കും. ശബരി നോട്ട്ബുക്ക്, ഐ.ടി.സി നോട്ട്ബുക്ക്, സ്‌കൂൾബാഗ്, കുട, ടിഫിൻ ബോക്‌സ്, വാട്ടർ ബോട്ടിൽ, ഇൻസ്ട്രുമെന്റ് ബോക്‌സ് തുടങ്ങി വിദ്യാർഥികൾക്ക് ആവശ്യമുള്ള എല്ലാ പഠനോപകരണങ്ങളും 17 ശതമാനം വരെ വിലക്കുറവിൽ ലഭ്യമാക്കും. ഗുണനിലവാരമുള്ള പഠനോപകരണങ്ങൾ മിതമായ വിലയ്ക്ക് ജനങ്ങൾക്ക് ലഭ്യമാക്കുക എന്നതാണ് സ്‌കൂൾ മാർക്കറ്റുകൾ സംഘടിപ്പിക്കുന്നതിലൂടെ ലക്ഷ്യമാക്കുന്നത്. മെയ് 12 മുതൽ ജൂൺ 30 വരെ തെരഞ്ഞെടുത്ത സപ്ലൈകോ വിൽപനശാലകളിൽ സ്‌കൂൾ മാർക്കറ്റുകൾ പ്രവർത്തിക്കും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പഹൽ​ഗാം ഭീകരാക്രമണത്തെ അപലപിച്ച് ബ്രിക്സ് ഉച്ചകോടി

റിയോ ഡി ജനീറ : പഹല്‍ഗാം ഭീകരാക്രമണത്തെ അപലപിച്ച് ബ്രിക്‌സ് ഉച്ചകോടി. അതിര്‍ത്തി കടന്നുളള ഭീകരവാദം അംഗീകരിക്കില്ലെന്നും ഭീകരര്‍ക്ക് താവളം നല്‍കുന്നതിനെ എതിര്‍ക്കുമെന്നും ഉച്ചകോടിയിലെ സംയുക്ത പ്രഖ്യാപനത്തില്‍ പറയുന്നു. ഇറാനിൽ ഇസ്ര‌യേലും അമേരിക്കയും...

കോളേജ് വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ 5 പേരെ കോയിപ്രം പൊലീസ്  പിടികൂടി.

കോഴഞ്ചേരി : ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട മാനസിക വെല്ലുവിളി പേരിടുന്ന കോളേജ് വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ 5 പേരെ കോയിപ്രം പൊലീസ് ഇന്ന് രാത്രി പിടികൂടി. കസ്‌റ്റഡിയിലുള്ള ഇവരെ ചോദ്യം ചെയ്തു വരികയാണെന്ന്...
- Advertisment -

Most Popular

- Advertisement -