ന്യൂഡൽഹി : ടിവികെ നേതാവും നടനുമായ വിജയുടെ കലൂരിലെ റാലിക്കിടെയുണ്ടായ ദുരന്തത്തിൽ അന്വേഷണം സിബിഐക്ക് വിട്ട് സുപ്രീംകോടതി. വിരമിച്ച സുപ്രീംകോടതി ജഡ്ജി അജയ് രസ്തോഗി അന്വേഷണത്തിന് മേൽനോട്ടം വഹിക്കും.
പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച മദ്രാസ് ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്നും സുപ്രീംകോടതി മുന്‍ ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണെന്നും ആവശ്യപ്പെട്ട് ടി വി കെ നല്‍കിയ ഹർജിയിലാണ് സുപ്രീംകോടതി ഉത്തരവ്. ന്യായവും നിഷ്പക്ഷവുമായ അന്വേഷണം പൗരന്മാരുടെ അവകാശമാണെന്ന കാര്യത്തിൽ ഒരു സംശയവുമില്ലെന്ന് കോടതി നിരീക്ഷിച്ചു. കരൂരിൽ തിക്കിലും തിരക്കിലുംപെട്ടുണ്ടായ അപകടത്തിൽ 41 പേരാണ് മരിച്ചത് .