Wednesday, December 24, 2025
No menu items!

subscribe-youtube-channel

HomeNewsAdoorഅടൂർ ലൈഫ്...

അടൂർ ലൈഫ് ലൈനിൽ സുച്ചർ ലെസ്സ് വാൽവ് ശസ്ത്രക്രിയ വിജയകരം

അടൂർ: ഹൃദയത്തിലെ പ്രധാന വാൽവായ അയോർട്ടിക് വാൽവിന്റ് ചുരുക്കവും അതിനോടൊപ്പം മൂന്നു രക്തധമനികളിൽ തടസ്സവുമുള്ള അടൂർ സ്വദേശിനിയായ 78 വയസ്സുള്ള രോഗിക്ക് വിജയകരമായി ചികിത്സ നടപ്പിലാക്കി അടൂർ ലൈഫ് ലൈൻ ആശുപത്രി.

മദ്ധ്യതിരുവിതാംകൂറിൽ ആദ്യമായാണ് സുച്ചർ ലെസ്സ് വാൽവ് എന്ന നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് ഇത്തരം സർജറി നടപ്പിലാക്കുന്നത്. വളരെ ചുരുങ്ങിയ വാൽവും മഹാധമനിയുമുള്ള രോഗികൾക്ക് അനുയോജ്യമായതാണ് തുന്നിപ്പിടിപ്പിക്കേണ്ടതില്ലാത്ത ഈ പ്രത്യേക വാൽവ് എന്ന് ലൈഫ് ലൈൻ കാർഡിയാക് സർജറി വിഭാഗം മേധാവി ഡോക്ടർ എസ് രാജഗോപാൽ അഭിപ്രായപ്പെട്ടു. രോഗി പൂർണ്ണ ആരോഗ്യവതിയായി സുഖം പ്രാപിച്ചുവെന്ന് സർജറിയുടെ ഭാഗമായിരുന്ന കാർഡിയാക് അനസ്തേഷ്യ വിഭാഗം മേധാവി ഡോക്ടർ അജിത് സണ്ണി അറിയിച്ചു.

കാർഡിയോളജി വിഭാഗം മേധാവി ഡോക്ടർ സാജൻ അഹമ്മദ്,സീനിയർ കാർഡിയോളോജിസ്റ്റുകളായ ഡോക്ടർ വിനോദ് മണികണ്ഠൻ, ഡോക്ടർ സന്ദീപ് ജോർജ്, ഡോക്ടർ കൃഷ്ണമോഹൻ, ഡോക്ടർ ചെറിയാൻ ജോർജ്, ഡോക്ടർ ചെറിയാൻ കോശി എന്നിവരും ചികിത്സക്ക് നേതൃത്വം നൽകി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പന്തളത്ത് വൻ കഞ്ചാവ് വേട്ട: ഒരാൾ  പിടിയിൽ

പത്തനംതിട്ട : പന്തളത്ത് പൊലീസ് നടത്തിയ കഞ്ചാവ് വേട്ടയിൽ ഒരാളെ  അറസ്റ്റ് ചെയ്തു. കഞ്ചാവ് കടത്തുസംഘത്തിലെ  മുഖ്യകണ്ണിയായ പശ്ചിമബംഗാൾ ജൽപൈഗുരി സ്വദേശി  കാശിനാഥ് മൊഹന്ത് (56 ) ആണ് മൂന്നര കിലോ കഞ്ചാവുമായി ...

കഞ്ചാവ് കേസിൽ പ്രതിയായ യുവതിയുടെ പക്കൽ നിന്ന് 25 ഗ്രാം കഞ്ചാവ് പിടികൂടി

പത്തനംതിട്ട : വിൽപ്പനയ്ക്കായി സൂക്ഷിച്ച 25 ഗ്രാം കഞ്ചാവുമായി യുവതിയെ വെച്ചൂച്ചിറ പോലീസ് പിടികൂടി. വെച്ചൂച്ചിറ തോമ്പികണ്ടം മേനക്കേട്മുക്ക്  തടിയിൽ വീട്ടിൽ ബിന്ദു ( ബെറ്റി -42) വിനെയാണ് അറസ്റ്റ് ചെയ്തത്.  വീട് കേന്ദ്രികരിച്ച്...
- Advertisment -

Most Popular

- Advertisement -