Saturday, December 20, 2025
No menu items!

subscribe-youtube-channel

HomeNewsസ്വിഫ്റ്റ് ബസ്...

സ്വിഫ്റ്റ് ബസ് വൃത്തിയായി സൂക്ഷിച്ചില്ല: കെഎസ്ആര്‍ടിസി ആലുവ ഡിപ്പോ അധികൃതർക്കെതിരെ നടപടി

തൃശൂർ: കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് വൃത്തിയായി സൂക്ഷിക്കാത്തതിന് ആലുവ അസിസ്റ്റന്റ് ഡിപ്പോ എന്‍ജിനീയര്‍ കെ റ്റി ബൈജുവിനെതിരെയാണ് നടപടി. കെ ടി ബൈജുവിനെ അഞ്ച് ദിവസത്തെ തിരുത്തല്‍ പരിശീലനത്തിന് അയക്കും. ആലുവ ഡിപ്പോയിലെ സ്വിഫ്റ്റ് സൂപ്പര്‍ ഫാസ്റ്റ് ബസ് കഴിഞ്ഞ മാസം 29ന് സര്‍വീസിനിടയില്‍ പരിശോധിച്ചപ്പോള്‍ ബസിന്റെ വിന്‍ഡോ ഗ്ലാസുകള്‍ക്ക് അകവശം, സീറ്റുകള്‍, ബസിന്റെ ഇന്‍സൈഡ് ടോപ്പ് എന്നീ ഭാഗങ്ങള്‍ അഴുക്ക് പിടിച്ച നിലയിലായിരുന്നു.

ഇതേ ബസ് ഇതിനു മുന്‍പും ഇത്തരത്തില്‍ വൃത്തിഹീനമായി കണ്ടെത്തിയതിന് ആലുവ അസിസ്റ്റന്റ് ഡിപ്പോ എഞ്ചിനീയര്‍ക്ക് താക്കീത് നല്‍കിയിരുന്നു. ബസ് വൃത്തിയാക്കണമെന്ന് നിര്‍ദേശിക്കുകയും ചെയ്തിരുന്നെങ്കിലും ഈ നിര്‍ദേശങ്ങള്‍ ഒന്നും പാലിക്കപ്പെട്ടില്ലെന്നാണ് കണ്ടെത്തിയത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പാര്‍ട്ടി നവീന്‍ ബാബുവിന്റെ കുടുംബത്തിനൊപ്പം : എം.വി. ഗോവിന്ദന്‍

പത്തനംതിട്ട : കണ്ണൂര്‍ എ.ഡി.എം. നവീന്‍ ബാബു ആത്മഹത്യ ചെയ്ത സംഭവത്തില്‍ പാര്‍ട്ടി നവീന്‍ ബാബുവിന്റെ കുടുംബത്തിനൊപ്പമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. രാവിലെ പത്തനംതിട്ടയിലെ നവീൻ ബാബുവിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ...

വയോധികയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

പത്തനംതിട്ട: അടൂർ കോട്ടമുകളിൽ വയോധികയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അടൂർ കോട്ടമുകൾ രത്‌നമ്മ(77)യാണ് മരിച്ചത്. ഇവർ തനിച്ചായിരുന്നു താമസം. ഞായറാഴ്ച രാവിലെ ബന്ധുക്കൾ രത്‌നമ്മയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വയോധികയുടേതെന്ന് കരുതുന്ന...
- Advertisment -

Most Popular

- Advertisement -