Wednesday, July 30, 2025
No menu items!

subscribe-youtube-channel

HomeNewsMalappuramവാഹനമിടിച്ച് വിദ്യാർത്ഥിക്ക്...

വാഹനമിടിച്ച് വിദ്യാർത്ഥിക്ക് പരിക്കേറ്റ സംഭവത്തിൽ അധ്യാപികയുടെ ഡ്രൈവിം​ഗ് ലൈസൻസ് സസ്പെൻഡ് ചെയ്തു

മലപ്പുറം : അധ്യാപിക ഓടിച്ച വാഹനമിടിച്ച് വിദ്യാർത്ഥിക്ക് പരിക്കേറ്റ സംഭവത്തിൽ അധ്യാപികയുടെ ഡ്രൈവിം​ഗ് ലൈസൻസ് മൂന്ന് മാസത്തേക്ക് സസ്പെൻഡ് ചെയ്ത് മോട്ടോർ വാഹന വകുപ്പ് .എംഎസ് പി സ്കൂളിലെ അധ്യാപിക ബീഗത്തിനെതിരെയാണ് നടപടി. എടപ്പാൾ ഐഡിറ്റിആറിൽ അഞ്ചുദിവസത്തെ ഡ്രൈവിംഗ് പരിശീലനത്തിന് അധ്യാപികയെ അയയ്ക്കും.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് സ്കൂൾ ഗ്രൗണ്ടിൽ വെച്ച് അധ്യാപിക ഓടിച്ച വാഹനം ഇടിച്ചു പത്താം ക്ലാസ് വിദ്യാർത്ഥിനി മിർഷ ഫാത്തിമയ്ക്ക് ഗുരുതര പരിക്കേറ്റത്. വിദ്യാർത്ഥിനിയുടെ കാലിന് മൂന്നിടങ്ങളിൽ പൊട്ടൽ സംഭവിച്ചിരുന്നു. സംഭവത്തിൽ മലപ്പുറം റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസറാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. അശ്രദ്ധമായി വാഹനം ഓടിക്കൽ ഉൾപ്പെടെയുള്ള വകുപ്പുകൾ ഉൾപ്പെടുത്തി പൊലീസ്‌ കേസെടുത്തിട്ടുണ്ട്‌.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

റെയില്‍വേ ഗേറ്റ് അടച്ചിടും

ആലപ്പുഴ : ചേപ്പാട്-കായംകുളം റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 146 (എരുവ ഗേറ്റ്)  ഏപ്രില്‍ 28 വൈകിട്ട് ആറു മുതല്‍  മേയ് രണ്ട് വൈകിട്ട് ആറു വരെ അറ്റകുറ്റപണികള്‍ക്കായി അടച്ചിടും. വാഹനങ്ങള്‍...

Kerala Lotteries Results : 30-07-2024 Sthree Sakthi SS-426

1st Prize Rs.7,500,000/- (75 Lakhs) SP 285478 (CHITTUR) Consolation Prize Rs.8,000/- SN 285478 SO 285478 SR 285478 SS 285478 ST 285478 SU 285478 SV 285478 SW 285478 SX...
- Advertisment -

Most Popular

- Advertisement -