Wednesday, March 25, 2026
No menu items!

subscribe-youtube-channel

HomeCareerകൊല്ലം മെഡിക്കൽ...

കൊല്ലം മെഡിക്കൽ കോളേജ് ആശുപത്രിയിൽ താത്കാലിക നിയമനം

കൊല്ലം : കൊല്ലം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സ്റ്റാഫ് നഴ്സ് തസ്തികയിൽ താത്കാലിക നിയമനത്തിനായുള്ള അപേക്ഷ ക്ഷണിച്ചു. ജനറൽ നഴ്സിംഗ് ആൻഡ് മിഡ്‌വൈഫറി അല്ലെങ്കിൽ ബി.എസ്.സി നഴ്സിംഗ് യോഗ്യതയുള്ളവർക്കാണ് അപേക്ഷിക്കാൻ അവസരം. അപേക്ഷകർ കേരള നഴ്സിംഗ് കൗൺസിലിൽ രജിസ്റ്റർ ചെയ്തിരിക്കണം. സർക്കാർ ആശുപത്രികളിൽ പ്രവൃത്തിപരിചയം ഉള്ളവർക്ക് മുൻഗണന ലഭിക്കും.

ഒഴിവുള്ള അഞ്ച് തസ്തികകളിലേക്കാണ് നിയമനം.പ്രായപരിധി 41 വയസ്സ്. പ്രതിമാസം 25,740/- രൂപ ശമ്പളമായി ലഭിക്കും. താൽപ്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന രേഖകൾ സഹിതം ജൂലൈ 3-ന് വൈകിട്ട് 5 മണിക്കകം ഇമെയിൽ മുഖേന അപേക്ഷ സമർപ്പിക്കണം. ഇമെയിൽ hdsgmchkollam@gmail.com.കൂടുതൽ വിവരങ്ങൾക്ക് www.gmchkollam.edu.in സന്ദർശിക്കുക.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഐപിഎൽ വിജയാഘോഷം : ചിന്നസ്വാമി സ്റ്റേഡിയത്തിൽ തിക്കിലും തിരക്കിലും പെട്ട് 11 മരണം

ബെംഗളൂരു : ഐപിഎല്ലിലെ കിരീട നേട്ടത്തിന് ശേഷം റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന് (ആർസിബി) ഒരുക്കിയ സ്വീകരണത്തിനിടയിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 11 മരണം. അമ്പതിലധികം ആളുകൾക്ക് പരിക്കേറ്റതായാണ് വിവരം. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിന്...

ശബരിമലയിലെത്തുന്ന കുട്ടികൾക്ക് കരുതലായി പോലീസിൻ്റെ ആം ബാൻഡ്

ശബരിമല : ശബരിമലയിലെത്തുന്ന കുട്ടികൾക്ക് കരുതലായി പോലീസിൻ്റെ ആം ബാൻഡ്. പത്തുവയസിൽ താഴെയുള്ള മുഴുവൻ കുട്ടികളുടെയും കൈയ്യിൽ കുട്ടിയുടെ പേരും കൂടെയുള്ള മുതിർന്ന ആളുടെ മൊബൈൽ നമ്പരും രേഖപ്പെടുത്തിയ ബാൻഡ് കെട്ടിയാണ് പമ്പയിൽ...
- Advertisment -

Most Popular

- Advertisement -