പത്തനംതിട്ട: പത്തനംതിട്ട ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പത്ത്. തിരുവല്ല താലൂക്കിൽ എട്ടും അടൂരിൽ രണ്ടും ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. 39 കുടുംബങ്ങളിലായി 48 പുരുഷന്‍മാരും 59 സ്ത്രീകളും 32 കുട്ടികളും ഉള്‍പ്പെടെ 139 പേര്‍ ക്യാമ്പിലുണ്ട്.
തിരുമൂലപുരം എസ്എന്‍വിഎസ്, കവിയൂര്‍ പടിഞ്ഞാറ്റുംശേരി സര്‍ക്കാര്‍ എല്‍പിഎസ്, മുത്തൂര്‍ സര്‍ക്കാര്‍ എല്‍പിഎസ്, ആലംതുരുത്തി സർക്കാർ എൽപിഎസ്, തിരുവല്ല ഡയറ്റ്, മാരാമൺ എംഎംഎഎച്ച്എസ്, മേപ്രാൽ സെന്റ് ജോൺസ് എൽപിഎസ്, തുകലശേരി സിഎംഎസ്‌എച്ച്എസ്‌എസ്, പന്തളം മുടിയൂർക്കോണം എംടിഎൽപിഎസ്, ചേരിക്കൽ എസ്എൻഎൽപിഎസ് എന്നിവിടങ്ങളിലാണ് ക്യാമ്പ്.