Saturday, December 20, 2025
No menu items!

subscribe-youtube-channel

HomeNewsഓസ്‌ട്രേലിയയിൽ വെടിവെയ്പ്പ്...

ഓസ്‌ട്രേലിയയിൽ വെടിവെയ്പ്പ് നടത്തിയ ഭീകരർ ഇന്ത്യൻ വംശജർ

സിഡ്‌നി : ഓസ്ട്രേലിയയിലെ ബോണ്ടി ബീച്ചിൽ വെടിവെയ്പ്പ് നടത്തിയ ഭീകരർ ഇന്ത്യൻ വംശജർ .ഹൈദരാബാദിൽ നിന്നും കുടിയേറിയ സാജിദ് അക്രമവും മകൻ നവീദുമാണ് അക്രമികൾ .1998-ല്‍ ബി.കോം. പൂര്‍ത്തിയാക്കിയ ശേഷം ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയിയ സാജിദിന്‌ ഇപ്പോഴും ഇന്ത്യന്‍ പാസ്‌പോര്‍ട്ടുണ്ട്. വിദേശ വനിതയെ വിവാഹം കഴിച്ച സാജിദ് ഓസ്ട്രേലിയയിൽ സ്ഥിരതാമസമാക്കി.

കഴിഞ്ഞ 27 വര്‍ഷമായി ഹൈദരാബാദിലെ ബന്ധുക്കളുമായി സാജിദിന് വളരെ കുറഞ്ഞ ബന്ധമാണുള്ളതെന്നാണ് തെലങ്കാന പോലീസ് പറയുന്നത്. ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയ ശേഷം ആറു തവണ മാത്രമാണ് സാജിദ് ഇന്ത്യ സന്ദര്‍ശിച്ചതെന്നും പോലീസ് പ്രസ്താവനയില്‍ അറിയിച്ചു.

ജൂത ആഘോഷമായ ഹനുക്കയുടെ ഭാഗമായ പരിപാടിക്കിടെയായിരുന്നു വെടിവെപ്പ്. വെടിവെപ്പില്‍ 15 പേര്‍ കൊല്ലപ്പെട്ടു. 42 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പോലീസുമായുള്ള ഏറ്റുമുട്ടലില്‍ സാജിദ് അക്രം കൊല്ലപ്പെട്ടു. പരിക്കേറ്റ മകൻ നവീദ് ആശുപത്രിയിലാണ്.ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിനറെ സ്വാധീനത്തിലാണ് പ്രതികൾ ജൂതരെ കൊലപ്പെടുത്തിയതെന്ന് ഓസ്ട്രേലിയൻ പൊലീസ് പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഓണവിപണി : സംസ്ഥാനത്ത്  പൂവില കുതിച്ചു തുടങ്ങി

കോട്ടയം : സംസ്ഥാനത്ത് ഓണവിപണി സജീവമാകുന്നതിന് മുമ്പേ പൂവില കുതിച്ചു തുടങ്ങി. അത്തപ്പൂക്കളത്തിലെ പ്രധാന പൂവായ ബന്ദി ഇനങ്ങള്‍ക്ക് ഒരാഴ്ചയ്ക്കിടെ ഇരട്ടി വിലയായത്. കഴിഞ്ഞയാഴ്ച കിലോയ്ക്ക് 60 മുതല്‍ 80 രൂപവരെ നിരക്കില്‍...

വയനാട് പുനരധിവാസം സർക്കാർ അലഭാവം വെടിയണം- അപു ജോൺ ജോസഫ്

തിരുവല്ല: വയനാട് ദുരന്തത്തിൽ ഇരയായവർക്ക് ഭവന നിർമ്മാണവും അടക്കമുള്ള പദ്ധതികളിൽ സർക്കാർ അലഭാവം വെടിഞ്ഞ് ഉടൻ നടപടി സ്വീകരിക്കണമെന്ന് കേരള കോൺഗ്രസ് ഐടി ആൻഡ് പ്രൊഫഷണൽ കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് അപു ജോൺ...
- Advertisment -

Most Popular

- Advertisement -