Saturday, April 19, 2025
No menu items!

subscribe-youtube-channel

HomeSpiritualഇരുവെള്ളിപ്പറ ശ്രീസുബ്രഹ്മണ്യ...

ഇരുവെള്ളിപ്പറ ശ്രീസുബ്രഹ്മണ്യ സ്വാമിക്ഷേത്രത്തിൽ തൈപ്പൂയ മഹോത്സവത്തിന് കൊടിയേറി

തിരുവല്ല: ഇരുവെള്ളിപ്പറ ശ്രീസുബ്രഹ്മണ്യ സ്വാമിക്ഷേത്രത്തിൽ തൈപ്പൂയ മഹോത്സവത്തിന് കൊടിയേറി.  പത്ത് ദിവസം  നടക്കുന്ന തിരുവുത്സവത്തിന്  ക്ഷേത്രം തന്ത്രി  ത്രിവിക്രമന്‍ വാസുദേവന്‍ നമ്പൂതിരി പറമ്പൂരില്ലത്തിന്റെ കാര്‍മ്മികത്വത്തില്‍ കൊടിയേറ്റ് കർമ്മം നിർവഹിച്ചു.

3( നാളെ)ന്  ശ്രീമദ് ഭാഗവത സപ്താഹയജ്ഞസമാരംഭസഭ രാവിലെ 7.30ന് ഭദ്രദീപപ്രതിഷ്ഠ വിളക്ക് തെളിയിക്കല്‍ തിരുവല്ല മാതാ അമൃതാനന്ദമയീമഠം മഠാധിപതി സംപൂജ്യ സ്വാമി ഭവ്യാമൃതപ്രാണ നിര്‍വഹിക്കും. എല്ലാ ദിവസവും 7.00ന് നവകാഭിഷേകം, ശ്രീഭൂതബലി ഉച്ചയ്ക്ക് 12 മണിക്ക് പ്രഭാഷണം യജ്ഞാചാര്യന്‍ കടമ്മനിട്ട ജയന്‍ .എല്ലാ ദിവസവും ഉച്ചയ്ക്ക് ഒന്ന് മുതല്‍ രണ്ട് വരെ നാരായണീയപാരായണം.ഒരു മണിക്ക് ഉത്സവസദ്യ. വൈകിട്ട് 7.30ന് തിരുവാതിര

4 ന്  ഉച്ചയ്ക്ക് 12.30ന് ഉത്സവസദ്യ വൈകിട്ട് 7.30ന് കുട്ടികളുടെ വിവിധ കലാപരിപാടികള്‍. 5 ന്  ഉച്ചയ്ക്ക് 12.30ന് ഉത്സവസദ്യ,  പ്രഭാഷണം വൈകിട്ട് 7.30ന് തിരുവാതിര. 6 ന്  ഉച്ചയ്ക്ക് 12.30ന് ഉത്സവസദ്യ, പ്രഭാഷണം വൈകിട്ട് 7.30ന് തിരുവാതിര. 7 ന്  രാവിലെ 10 മണിക്ക് രുഗ്മിണീസ്വയംവരം. ഉച്ചയ്ക്ക് 12.30ന് ഉത്സവസദ്യ. വൈകിട്ട് 5.00ന് സര്‍വ്വൈശ്വര്യപൂജ, 7.30ന് നാദമുരളി ഫ്‌ളൂട്ട് കച്ചേരി

8 ന്  രാവിലെ 11ന് കുചേലോപാഖ്യാനം- ശ്രീകൃഷ്ണകുചേലസമാഗമം -കഥകളി വേഷത്തില്‍ അവതരിപ്പിക്കുന്നു. ഉച്ചയ്ക്ക് 12.30ന് ഉത്സവസദ്യ, 7.30ന് ഓര്‍ഗന്‍ കച്ചേരി

9 ന്  രാവിലെ 10.30ന് നവഗ്രഹപൂജ ഉച്ചയ്ക്ക് 12.00ന് സംഗീതാര്‍ച്ചന  ഒരു മണിക്ക് മഹാപ്രസാദമൂട്ട്,വൈകിട്ട് 4.00ന് അവഭൃതസ്‌നാനഘോഷയാത്ര, 5.00 മണിക്ക് പഞ്ചാരിമേളം, 7 മണിക്ക് പഞ്ചാമൃതവിതരണം,7.30ന് തുളസിക്കതിര്‍ ജയകൃഷ്ണന്‍ നയിക്കുന്ന സംഗീതനിശ

10 ന്  പള്ളിവേട്ട, രാവിലെ 10.00ന്  ഉത്സവബലി ആരംഭം, 12.00ന് ഉത്സവബലി ദര്‍ശനം, 1 മണിക്ക് ഉത്സവസദ്യ, വൈകിട്ട് 8ന് പള്ളിവേട്ട ഘോഷയാത്ര വരവ് – കാവടിവിളക്ക് – കരിമരുന്ന്.

11 ന്  തൈപ്പൂയം – ആറാട്ട്, രാവിലെ 9.30ന് തൈപ്പൂയക്കാവടി വരവ് – തുകലശ്ശേരി ശ്രീരാമകൃഷ്ണാശ്രമത്തില്‍ നിന്ന്.ഉച്ചയ്ക്ക് 12 മണിക്ക് കാവടി അഭിഷേകം, പഞ്ചാമൃതം അഭിഷേകം.ഒരു മണിക്ക് ഭഗവാന്റെ പിറന്നാള്‍ സദ്യ വൈകിട്ട് 5.30നും 6.00 നും മദ്ധ്യേ കൊടിയിറക്ക്, 7.30ന് ആറാട്ട്ബലി – തോണ്ടറക്കടവില്‍, 8.00ന് – ആറാട്ട് ഘോഷയാത്ര – കരിമരുന്ന്, 9.00 ന് ഭജന്‍സ്, 10.00 ന് ദീപക്കാഴ്ച, ആറാട്ട്കലശം, ദീപാരാധന എന്നിവ ഉണ്ടാകും. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മലപ്പുറത്ത് എം പോക്സ് രോഗ ലക്ഷണത്തോടെ ഒരാൾ ആശുപത്രിയിൽ

മലപ്പുറം : എം പോക്സ് രോഗ ലക്ഷണത്തോടെ ഒരാളെ മഞ്ചേരി മെഡിക്കല്‍ കോളേജിൽ പ്രവേശിപ്പിച്ചു.ഇയാളുടെ സ്രവ സാംപിൾ കോഴിക്കോട് മെഡിക്കൽ കോളജ് വൈറോളജി ലാബിലേക്ക് അയച്ചു. ഇന്നലെയാണ് വിദേശത്തു നിന്നും എത്തിയ യുവാവിനെ...

മുകേഷിന്റെ മുൻകൂർ ജാമ്യത്തിനെതിരെ സർക്കാർ അപ്പീൽ നൽകില്ല

തിരുവനന്തപുരം : നടിയെ പീഡിപ്പിച്ചെന്ന കേസിൽ നടനും എം.എല്‍.എയുമായ മുകേഷിന്റെ മുൻകൂർ ജാമ്യത്തിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കില്ല. മുകേഷിനു മുൻകൂർ ജാമ്യം അനുവദിച്ച പ്രിൻസിപ്പൽ സെഷൻസ് കോടതി ഉത്തരവ് റദ്ദാക്കണം എന്ന് ആവശ്യപ്പെട്ടു...
- Advertisment -

Most Popular

- Advertisement -