Tuesday, March 4, 2025
No menu items!

subscribe-youtube-channel

HomeNewsഭാര്യ ആത്മഹത്യ...

ഭാര്യ ആത്മഹത്യ ചെയ്ത കേസിൽ ശിക്ഷിക്കപ്പെട്ട ശേഷം ഒളിവിൽ പോയ ഭർത്താവായ പ്രതിയെ  പൊലീസ് പിടികൂടി

പന്തളം : സ്ത്രീധന പീഡനത്തെ തുടർന്ന് ഭാര്യ ആത്മഹത്യ ചെയ്ത കേസിൽ ശിക്ഷിക്കപ്പെട്ട ശേഷം ഒളിവിൽ പോയ ഭർത്താവായ പ്രതിയെ 20 വർഷത്തിന് ശേഷം പൊലീസ് പിടികൂടി. കുരമ്പാല പൂഴിക്കാട് ചാങ്ങ മംഗലത്ത് വീട്ടിൽ രമണക്കുറുപ്പ് (62) ആണ് ഓമല്ലൂരിൽ നിന്ന് അറസ്റ്റിലായത്.

സ്ത്രീധന പീഡനം, ആത്മഹത്യാ പ്രേരണ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് 1993 ൽ ശിക്ഷിച്ചത്. വിധി വന്ന ശേഷം പ്രതി ഒളിവിൽ പോകുകയായിരുന്നു. 1994 ൽ വാറണ്ടായി. ഓമല്ലൂരിലെ വാടക വീട്ടിൽ നിന്നാണ് പൊലീസ് പിടികൂടിയത്. ഇവിടെ തട്ടുകട, പച്ചക്കറി വ്യാപാരം എന്നിവ നടത്തിവരികയായിരുന്നു. ഇതിനിടെ വിവാഹം കഴിക്കുകയും ചെയ്തു. ഒരു മകളുണ്ട്.

പന്തളം പൊലീസ് ഇൻസ്പെക്ടർ പ്രജീഷ് ശശി, എസ് ഐ ജെ. നുജുമുദീൻ, സിപിഒ അൻവർഷ എന്നിവരുടെ നേതൃത്വത്തിൽ പിടി കൂടിയ പ്രതിയെ കോടതി റിമാൻഡ് ചെയ്തു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഹരിവരാസനം പുരസ്‌കാരം കൈതപ്രം ദാമോദരൻ നമ്പൂതിരിക്ക്

തിരുവനന്തപുരം : സംസ്ഥാന സർക്കാറിന്റെ 2025 ലെ ഹരിവരാസനം പുരസ്‌കാരം കൈതപ്രം ദാമോദരൻ നമ്പൂതിരിക്ക്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. മകരവിളക്ക് ദിവസം ശബരിമല സന്നിധാനത്ത് വച്ച്...

കാക്കനാട് കാർ സർവീസ് സെൻ്ററിനുള്ളിൽ തീപിടുത്തം

കൊച്ചി : കാക്കനാട് ഹ്യുണ്ടായ് കാര്‍ സര്‍വീസ് സെൻ്ററിനുള്ളിൽ തീപിടുത്തം. ഇന്ന് രാവിലെ 11 മണിയോടെയാണ് തീപിടിത്തമുണ്ടായത് .സര്‍വീസ് സെന്ററിന്റെ താഴത്തെ നിലയിൽ പാഴ്‌വസ്തുക്കള്‍ സൂക്ഷിച്ച സ്ഥലത്താണ് തീപിടിത്തം ഉണ്ടായത്. ആളപായമില്ല. മൂന്നുയൂണിറ്റ്...
- Advertisment -

Most Popular

- Advertisement -