Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeNewsകസ്റ്റഡിയിലായ പ്രതി പൊലീസ്...

കസ്റ്റഡിയിലായ പ്രതി പൊലീസ് സ്റ്റേഷനിൽ നിന്നും രക്ഷപ്പെട്ടു

തിരുവല്ല : നഗരത്തിലെ ബാർ പരിസരത്തുണ്ടായ അടിപിടിക്കിടെ യുവാവിനെ ആക്രമിച്ച  സംഭവത്തിൽ കസ്റ്റഡിയിലായ പ്രതി തിരുവല്ല പൊലീസ് സ്റ്റേഷനിൽ നിന്നും രക്ഷപ്പെട്ടു. കുറ്റപ്പുഴ പാപ്പിനിവേലിൽ വീട്ടിൽ സുബിൻ അലക്സാണ്ടർ (28) ആണ് ഇന്നലെ രാത്രിയിൽ  സ്റ്റേഷനിൽ നിന്നും രക്ഷപ്പെട്ടത്.

കുറ്റപ്പുഴ അമ്പാടി വീട്ടിൽ കണ്ണൻ എന്ന് വിളിക്കുന്ന സവീഷ് സോമൻ (35)നെ ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിലാണ് സുബിൻ ഇന്നലെ വൈകിട്ടോടെ പൊലീസിൻ്റെ  പിടിയിലായത്. തിരുവല്ല നഗരമധ്യത്തിലെ ബാർ പരിസരത്ത് ഇന്നലെ വൈകിട്ട് ആറുമണിയോടെ ആയിരുന്നു കേസിന് ആസ്പദമായ സംഭവം ഉണ്ടായത്.

ബാറിൽ നിന്നും മദ്യപിച്ചിറങ്ങിയ സുബിൻ സവീഷിന്റെ മൊബൈൽ ഫോൺ വാങ്ങി. തുടർന്ന് മൊബൈൽ ഫോൺ തിരികെ നൽകണമെങ്കിൽ പണം തരണമെന്ന് ആവശ്യപ്പെട്ടു.ഇതേതുടർന്നുണ്ടായ തർക്കമാണ് അടിപിടിയിലും ആക്രമണത്തിലും കലാശിച്ചത്. ഗുരുതര പരിക്കേറ്റ സവീഷിനെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പി ജയചന്ദ്രന്റെ സംസ്കാരം നാളെ ; ഇന്ന് പൊതുദർശനം

തൃശ്ശൂർ : മലയാളത്തിന്റെ പ്രിയപ്പെട്ട ഭാവഗായകൻ പി ജയചന്ദ്രന്റെ സംസ്കാരം നാളെ. പറവൂർ ചേന്ദമംഗലം പാലിയം തറവാട് ശ്മശാനത്തിൽ വൈകിട്ട് 3.30ന് സംസ്കാര ചടങ്ങുകൾ നടക്കും. മൃതദേഹം ഇന്ന് രാവിലെ പൂങ്കുന്നത്ത്, ചക്കാമുക്ക്,...

വയനാട്ടില്‍ കോഴിഫാമിലെ വൈദ്യുത വേലിയിൽ നിന്ന് ഷോക്കേറ്റ് സഹോദരങ്ങൾ മരിച്ചു

വയനാട് : കോഴിഫാമിൽ വൈദ്യുത വേലിയിൽ നിന്ന് ഷോക്കേറ്റ് സഹോദരങ്ങൾ മരിച്ചു .കരിങ്കണ്ണിക്കുന്ന് പൂവണ്ണിക്കും തടത്തില്‍ വീട്ടില്‍ അനൂപ് (37), ഷിനു (35) എന്നിവരാണ് മരിച്ചത് .വെള്ളിയാഴ്ച രാവിലെ എട്ടുമണിയോടെയാണ് സംഭവം ....
- Advertisment -

Most Popular

- Advertisement -