Wednesday, July 30, 2025
No menu items!

subscribe-youtube-channel

HomeNewsആടുകളെ മോഷ്ടിച്ചു...

ആടുകളെ മോഷ്ടിച്ചു കടത്തിയ കേസിലെ പ്രതിയെ  പോലീസ് പിടികൂടി

പത്തനംതിട്ട :  വീട്ടിൽ വളർത്തിയ 3 ആടുകളെ മോഷ്ടിച്ചുകടത്തിയ കേസിൽ പ്രതിയെ അടൂർ പോലീസ് പിടികൂടി. തിരുവല്ല കുളക്കാട് യമുന നഗറിൽ ദർശന ഭവനം വീട്ടിൽ നിന്നും പന്തളം പറന്തൽ ആതിരമല അർച്ചന ഭവനം വീട്ടിൽ  സ്റ്റോയി വർഗ്ഗീസി(30)നെയാണ് അറസ്റ്റ് ചെയ്തത്. പള്ളിക്കൽ പഴകുളം പുള്ളിപ്പാറ രാജീവ് ഭവനം ബാലന്റെ വീട്ടിൽ വളർത്തിയ 3 ആടുകളെ ജൂൺ 22 ന് രാത്രിയിൽ  മോഷ്ടിച്ച് കാറിൽ കടത്തിയത്.

പ്രതി സ്ഥിരമായി ആടുകളെ മോഷ്ടിക്കുന്നയാളാണെന്ന് പോലീസ് അന്വേഷണത്തിൽ വെളിവായിട്ടുണ്ട്. പകൽ സമയങ്ങളിൽ വീടുകൾ നോക്കി വച്ച ശേഷം രാത്രി വാടകയ്ക്ക് എടുക്കുന്ന വാഹനങ്ങളിൽ എത്തിയാണ് ആടുകളെ മോഷ്ടിക്കുന്നത്. മുമ്പ് പല അടിപിടിക്കേസുകളിലും പ്രതിയാണിയാളെന്നും പോലീസ് അന്വേഷണത്തിൽ കണ്ടെത്തി.

ജില്ലാ പോലീസ് മേധാവി വി അജിത്തിന്റെ നിർദ്ദേശാനുസരണം, അടൂർ ഡിവൈഎസ്പി ജയരാജിന്റെ മേൽനോട്ടത്തിൽ, അടൂർ എസ് എച്ച് ഒ ശ്യാം മുരളിയുടെ നേതൃത്വത്തിൽ എസ്ഐ മാരായ എ പി അനീഷ്, എം മനീഷ്, ആർ സുനിൽ, രാധാകൃഷ്ണൻ എസ് സിപിഓമാരായ ശ്യാം,രാഹുൽ എന്നിവർ ചേർന്ന സംഘമാണ് മോഷ്ടാവിനെ പിടികൂടിയത്.

തിരുവല്ല ഇരവിപേരൂരുള്ള  വാഗൺ ആർ കാറിലാണ് ആടുകളെ മോഷ്ടിച്ചുകത്തിയത്. സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ച പോലീസ് സംഘം, കാർ പുത്തൻചന്ത ഭാഗത്തുനിന്നും ബാലന്റെ വീട്ടിനടുത്തേക്കും തിരിച്ചും രണ്ടുതവണ ഈസമയം അതിവേഗം പോകുന്നതായി കണ്ടെത്തിയിരുന്നു.
കാറിനെ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പ്രതിയെ പെട്ടെന്നുതന്നെ കണ്ടെത്താൻ പോലീസിന് സഹായകമായത്. രജിസ്ട്രേഷൻ നമ്പർ പിന്തുടർന്ന് നടത്തിയ അന്വേഷണത്തിൽ വാഹന ഉടമയെ കണ്ടെത്തി. സ്റ്റോയി വർഗീസ് കഴിഞ്ഞമാസം 11 ന് ആശുപത്രി ആവശ്യത്തിന് എന്നുപറഞ്ഞു കാർ വാങ്ങിക്കൊണ്ടുപോയതായും, തിരികെ നൽകാതിരുന്നപ്പോൾ 23 ന് ഓതറയിൽ വച്ച് തിരിച്ചെടുക്കുകയായിരുന്നുവെന്നും കാർ ഉടമ വെളിപ്പെടുത്തി. തുടർന്ന് പ്രതിയെ പോലീസ് തിരിച്ചറിഞ്ഞു,

ജില്ലാ പോലീസ് മേധാവിയുടെ നിർദേശത്തെതുടർന്ന് പോലീസ് സംഘം നടത്തിയ ഊർജിതമായ തെരച്ചിലിലാണ്  അടൂർ ടൗണിൽ നിന്നും മോഷ്ടാവിനെ കസ്റ്റഡിയിലെടുത്തത്. സ്റ്റേഷനിലെത്തിച്ചുള്ള വിശദമായ ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ച പ്രതിയെ തുടർന്ന് അറസ്റ്റ് ചെയ്തു. പുളിക്കീഴ്, തിരുവല്ല, ചെങ്ങന്നൂർ, ചങ്ങനാശ്ശേരി എന്നീ പോലീസ് സ്റ്റേഷനുകളിലായി നരഹത്യ ശ്രമം ഉൾപ്പെടെയുള്ള നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് സ്റ്റോയി വർഗീസ്.കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തദ്ദേശസ്ഥാപനങ്ങൾ വിഭവങ്ങൾ സ്വന്തമായി കണ്ടെത്തണം : സ്പീക്കർ എ. എൻ. ഷംസീർ

പത്തനംതിട്ട : തദ്ദേശസ്ഥാപനങ്ങൾ  പദ്ധതികൾ നടപ്പാക്കുമ്പോൾ സർക്കാരിൻ്റെ സഹായത്തോടൊപ്പം വിഭവങ്ങൾ സ്വന്തമായി കണ്ടെത്തണമെന്ന് നിയമസഭ സ്പീക്കർ എ എൻ ഷംസീർ. പത്തനംതിട്ട നഗരസഭയുടെ നേതൃത്വത്തിൽ നിർമ്മിച്ച ടൗൺ സ്ക്വയറിന്റെ  സമർപ്പണവും മുൻ എംഎൽഎ...

രണ്ടു വയസ്സുകാരിയുടെ മരണം പിതാവിന്റെ മർദ്ദനമേറ്റെന്ന് ആരോപണം

മലപ്പുറം: രണ്ടു വയസ്സുകാരിയെ പിതാവ് മര്‍ദ്ദിച്ചു കൊലപ്പെടുത്തിയതായി പരാതി.മലപ്പുറം ഉദിരംപൊയിലിൽ മുഹമ്മദ് ഫാരിസിന്‍റെ മകൾ ഷഹബത്താണ് ഇന്നലെ മരിച്ചത്.പിതാവ് ഫായിസിനെതിരേ കുഞ്ഞിന്റെ മാതാവും ബന്ധുക്കളുമാണ് ആരോപണവുമായി രംഗത്തെത്തിയത്.കുഞ്ഞിന്‍റെ ദേഹത്ത് മര്‍ദ്ദനമേറ്റ് കരുവാളിച്ച പാടുകളുണ്ടെന്നാണ്...
- Advertisment -

Most Popular

- Advertisement -