പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടി മാത്രമുള്ള വീട്ടിൽ കടന്നു കയറി കുട്ടിയെ കടന്നു പിടിക്കുകയും ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിക്കുകയും ചെയ്ത കേസിൽ ഒരാളെ കോന്നി പോലീസ് അറസ്റ്റ് ചെയ്തു. വകയാർ വൈറ്റ് ഹൗസിൽ ലൗജൻ ഹസൻകുട്ടി (53) എന്നയാളാണ് കോന്നി പോലീസിന്റെ പിടിയിലായത്.
വ്യാഴാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടി മാത്രമുള്ള വീട്ടിൽ കടന്നു കയറിയ ഇയാൾ കുട്ടിയെ ഉപദ്രവിക്കാൻ ശ്രമിക്കുകയായിരുന്നു. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്ത കോന്നി പോലീസ് അന്വേഷണം നടത്തുകയും വളരെ വേഗത്തിൽ പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
കോന്നി പോലീസ് സർക്കിൾ ഇൻസ്പെക്ടർ കിരൺ വി എസ് , സബ് ഇൻസ്പെക്ടർ ഷൈജു എസ് , എസ് സി പി ഒ അനീഷ്, സിപിഒ മാരായ ശരത്ത്.എസ്, ഗോകുൽ എന്നിവ അടങ്ങിയ സംഘമാണ് പ്രതിയെ പിടി കൂടിയത്. ഇയാളെ റിമാൻഡ് ചെയ്തു.





