Saturday, October 10, 2026
No menu items!

subscribe-youtube-channel

HomeNewsയോഗോത്സവം–2026 ആഘോഷിച്ചു

യോഗോത്സവം–2026 ആഘോഷിച്ചു

തിരുവല്ല: ഓമന സ്നേഹതീരം പകൽവീട്ടിൽ സംഘടിപ്പിച്ച യോഗോത്സവം–2026 വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിച്ചു. ശരീരത്തിനും മനസ്സിനും ആനന്ദം പകരുന്ന മികച്ച ജീവിതചര്യയാണ് യോഗയെന്ന് അഡ്വ. വർഗീസ് മാമൻ എം.എൽ.എ. പറഞ്ഞു. യോഗോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പകൽവീട് രക്ഷാധികാരി തമ്പാൻ തോമസ് കോളഭാഗത്ത് അധ്യക്ഷത വഹിച്ചു. തിരുവല്ല ബി.എഡ്. കോളജ് പ്രിൻസിപ്പൽ ഡോ. ബിന്ദു ഹരി മുഖ്യപ്രഭാഷണം നടത്തി.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഈപ്പൻ കുര്യൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന സതീഷ്, യോഗാചാര്യൻ സുധീഷ് കുമാർ, യോഗാചാര്യ മഞ്ജു രാജേഷ്, ജിജി ഏബ്രഹാം കറുകേലിൽ, ഓമന വിജയൻ, കാർത്തിക രാകേഷ്, സിന്ധു വി.ആർ, രാധിക ഹരികൃഷ്ണൻ, വസന്ത രാജൻ, ഒ.എസ്. മോനച്ചൻ, സുമേഷ്, ജോൺസൺ കല്ലുങ്കൽ എന്നിവർ പ്രസംഗിച്ചു.

യോഗ ദേശീയ ചാമ്പ്യൻ ഷെറിൻ ബെന്നിയുടെ ആർട്ടിസ്റ്റിക് യോഗാ ഡാൻസും യോഗ പഠിതാക്കൾ അവതരിപ്പിച്ച യോഗാ ഡാൻസും ശ്രദ്ധേയമായി. ചടങ്ങിൽ അഡ്വ. വർഗീസ് മാമൻ എം.എൽ.എ., ദേശീയ യോഗ ചാമ്പ്യൻ ഷെറിൻ ബെന്നി, യോഗാചാര്യ മഞ്ജു രാജേഷ്, ജിജി എബ്രഹാം, സനോഷ് എന്നിവരെ സ്നേഹോപഹാരം നൽകി ആദരിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

എഡിഎം നവീൻ ബാബുവിന്റെ മരണം : കളക്ടർക്കെതിരെ ആരോപണം

പത്തനംതിട്ട : എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ കണ്ണൂർ ജില്ലാ കളക്ടർക്കെതിരെയും ആരോപണം.യാത്രയയപ്പ് വേണ്ടെന്ന് എഡിഎം പറഞ്ഞിട്ടും കലക്ടര്‍ നിര്‍ബന്ധിച്ചു ചടങ്ങ് ഒരുക്കുകയായിരുന്നുവെന്ന് സിഐടിയു നേതാവ് മലയാലപ്പുഴ മോഹനൻ പറഞ്ഞു . ജില്ലാ...

അടൂർ അട്ടക്കുളം നഗർ അംബേദ്ക്കർ ഗ്രാമം പദ്ധതി ആരംഭിച്ചു

അടൂർ:  നഗരസഭയിലെ അട്ടക്കുളം നഗറിൽ ഒരു കോടി രൂപ വിനിയോഗിച്ച് നിർമ്മിക്കുന്ന അംബേദ്ക്കർ ഗ്രാമം പദ്ധതി ആരംഭിച്ചു. നഗരസഭ ചെയർപേഴ്സൺ ദിവ്യാ റെജി മുഹമ്മദിൻ്റെ അധ്യക്ഷതയിൽ നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ...
- Advertisment -

Most Popular

- Advertisement -