Wednesday, January 21, 2026
No menu items!

subscribe-youtube-channel

HomeNewsക്രിമിനൽ കേസുകളിൽ ...

ക്രിമിനൽ കേസുകളിൽ  പ്രതിയായ യുവാവ്  പോലീസിന്റെ പിടിയിൽ

തിരുവല്ല :  ഒട്ടനവധി ക്രിമിനൽ കേസുകളിൽ  പ്രതിയായ യുവാവ്  പോലീസിന്റെ പിടിയിലായി.  നെടുമ്പ്രം കല്ലുങ്കൽ കാരാത്ര കോളനിയിൽ കണ്ണാറച്ചിറ വീട്ടിൽ വിഷ്ണു ഉല്ലാസ് (26 ) ആണ് പിടിയിലായത്. ഇക്കഴിഞ്ഞ മാർച്ച് പത്താം തീയതി വാർഡ് മെമ്പർ ബീന സാമിൻ്റെ മുഖത്ത് കുരുമുളക് സ്പ്രേ അടിച്ച ശേഷം ആക്രമിച്ച കേസിൽ കാപ്പ ചുമത്തിയതിനെ തുടർന്ന് ഒളിവിൽ പോയ വിഷ്ണുവിനെ ചങ്ങനാശ്ശേരിയിലെ ഒളിത്താവളത്തിൽ നിന്നും ശനിയാഴ്ച പുലർച്ചയോടെ തിരുവല്ല ഡിവൈഎസ്പി എസ് ആഷാദിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം  പിടികൂടുകയായിരുന്നു.

പോലീസ് സംഘം ഒളിത്താവളം വളഞ്ഞതെറിഞ്ഞ് ഓടി രക്ഷപ്പെടാൻ ശ്രമിച്ച വിഷ്ണുവിനെ ഒരു കിലോമീറ്റർ ഓളം പിൻതുടർന്ന ശേഷം അതിസാഹസികമായാണ് കീഴ്പ്പെടുത്തിയത്. ഒന്നര വർഷം മുമ്പ് പുളിക്കീഴ് പോലീസ് രജിസ്റ്റർ ചെയ്ത വധശ്രമ കേസിൽ മാവേലിക്കര സബ്ജയിൽ റിമാൻഡിൽ കഴിയവേ ജയിൽ അധികൃതരുടെ കണ്ണുവെട്ടിച്ച് വിഷ്ണു ജയിൽ ചാടിയിരുന്നു.

തുടർന്ന് രണ്ടാം ദിനമാണ് ഇയാളെ പിടികൂടി വീണ്ടും ജയിലിൽ അടച്ചത്. വിഷ്ണുവിന് എതിരെ തിരുവല്ല, പുളിക്കീഴ് പോലീസ് സ്റ്റേഷനുകളിൽ മാത്രം പത്തോളം കേസുകൾ നിലവിലുണ്ട്. ബൈക്കിലെത്തി മാലപൊട്ടിക്കൽ, കഞ്ചാവ് വിൽപ്പന എന്നിവ സംബന്ധിച്ച കുറ്റകൃത്യങ്ങളിലും വിഷ്ണു ഏർപ്പെട്ടിട്ടുള്ളതായ വിവരം പോലീസിന് ലഭിച്ചു . ഇക്കാര്യത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് പറഞ്ഞു. പ്രത്യേക സംഘാംങ്ങൾ ആയ സീനിയർ സിവിൽ പോലീസ് ഓഫീസറന്മാരായ അഖിലേഷ് , മനോജ്, സി പി ഒ അഭിലാഷ് എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. തിരുവല്ല കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ജമ്മു കശ്മീരിൽ അവസാനഘട്ട വോട്ടെടുപ്പ് ഇന്ന്

ശ്രീനഗർ : ജമ്മു കശ്മീരിലെ അവസാനഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കുന്നു.ജമ്മു മേഖലയിലെ ജമ്മു, ഉധംപുർ, സാംബ, കഠ്‌വ, കശ്മീർ മേഖലയിലെ ബാരാമുള്ള, ബന്ദിപ്പോര, കുപ്‌വാര എന്നിവടങ്ങളിലാണ് ഇന്ന് തിരഞ്ഞെടുപ്പ് നടക്കുന്നത്. 40 മണ്ഡലങ്ങളിൽ...

അഭിഭാഷകര്‍ക്കും കുടുംബാംഗങ്ങള്‍ക്കും മെഡിക്കല്‍ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തും: കേന്ദ്രമന്ത്രി

ന്യൂഡൽഹി : അഭിഭാഷകര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായി മെഡിക്കല്‍ ഇന്‍ഷുറന്‍സ്  ഏര്‍പ്പെടുത്തുമെന്നും കേന്ദ്രസര്‍ക്കാര്‍ അതിനുള്ള തയാറെടുപ്പിലാണെന്നും കേന്ദ്ര നിയമമന്ത്രി അര്‍ജുന്‍ റാം മേഘ്‌വാള്‍ പറഞ്ഞു. രാജസ്ഥാനിലെ ബലോത്രയില്‍ നടക്കുന്ന അഖില ഭാരതീയ അധിവക്ത പരിഷത്തിന്റെ ദേശീയ...
- Advertisment -

Most Popular

- Advertisement -