Tuesday, January 27, 2026
No menu items!

subscribe-youtube-channel

HomeNewsആക്രമിച്ചവര്‍ കൊലപ്പെടുത്താനാണ്...

ആക്രമിച്ചവര്‍ കൊലപ്പെടുത്താനാണ് ശ്രമിച്ചത് –  ഷാജന്‍ സ്‌കറിയ

തിരുവനന്തപുരം: തന്നെ ആക്രമിച്ചവര്‍ കൊലപ്പെടുത്താനാണ് ശ്രമിച്ചതെന്ന് മറുനാടന്‍ മലയാളി ഉടമയും ചീഫ് എഡിറ്ററുമായ ഷാജന്‍ സ്‌കറിയ. ആക്രമണത്തിന് നേതൃത്വം നല്‍കിയത് മാത്യൂസ് കൊല്ലപ്പള്ളി എന്ന സിപിഎം പ്രവര്‍ത്തകനാണെന്നും അഞ്ച് പ്രതികളെയും തിരിച്ചറിഞ്ഞുവെന്നും ഷാജന്‍ സ്‌കറിയ പറഞ്ഞു.

കഴിഞ്ഞ ദിവസം തൊടുപുഴയില്‍ വച്ചാണ് ഷാജന്‍ സ്‌കറിയയ്ക്ക് മര്‍ദമേറ്റത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.അക്രമികളെ പുറത്തുണ്ടായിരുന്നവരില്‍ ചിലര്‍ തടയാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഷാജന്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അഞ്ചുപേരെ പോലീസ് തിരിച്ചറിഞ്ഞു.

ഇവര്‍ക്കെതിരെ വധശ്രമത്തിന് കേസ്സെടുത്തെന്നും ഒളിവിലുളള പ്രതികള്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും പൊലീസ് അറിയിച്ചു. ശനിയാഴ്ച വൈകുന്നേരം ഒരുവിവാഹ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന ഷാജന്‍ സ്‌കറിയയെ തൊടുപുഴ മങ്ങാട്ടുകവലയില്‍ വെച്ച് അഞ്ചംഗ സംഘം ആക്രമിച്ചത്

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

റഷ്യ-യുക്രെയിൻ യുദ്ധം : ട്രംപിന്റെ നിര്‍ദേശങ്ങള്‍ അംഗീകരിച്ച് സെലന്‍സ്‌കി

ന്യൂഡൽഹി : റഷ്യ-യുക്രെയിൻ യുദ്ധം അവസാനിപ്പിക്കാനുള്ള യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ നിര്‍ദേശങ്ങള്‍ അംഗീകരിച്ച് യുക്രൈന്‍ പ്രസിഡന്റ് വ്ളോഡിമർ സെലൻസ്കി. പ്രസിഡന്റ് ട്രംപില്‍ നിന്നും കൂടുതല്‍ സജീവമായ സഹകരണം പ്രതീക്ഷിക്കുന്നുവെന്നും നിർദേശങ്ങളിൽ പലതും...

സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി അന്തരിച്ചു

ന്യൂഡൽഹി : സിപിഎം  ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി (72) അന്തരിച്ചു.നെഞ്ചിലെ അണുബാധയെത്തുടര്‍ന്ന് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ചികിത്സയിലായിരുന്നു. ഓഗസ്റ്റ് 19-നാണ് ശ്വാസ തടസ്സത്തെ തുടർന്ന് യെച്ചൂരിയെ എയിംസിൽ...
- Advertisment -

Most Popular

- Advertisement -