Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeNewsനിയന്ത്രണം നഷ്ടപ്പെട്ട...

നിയന്ത്രണം നഷ്ടപ്പെട്ട കാർ പാടശേഖരത്തിലെ വെള്ളക്കെട്ടിലേക്ക് മറിഞ്ഞു

തിരുവല്ല :  കാവുംഭാഗം – ഇടിഞ്ഞില്ലം  റോഡിൽ ആലംതുരുത്തി  ജംഗ്ഷന് സമീപം നിയന്ത്രണം നഷ്ടപ്പെട്ട കാർ പാടശേഖരത്തിലെ വെള്ളക്കെട്ടിലേക്ക് മറിഞ്ഞു. കാറിൽ ഉണ്ടായിരുന്നവർ അത്ഭുതകരമായി രക്ഷപ്പെട്ടു. ഞായറാഴ്ച (ഇന്ന്) വൈകിട്ട് അഞ്ചരയോടെ ആയിരുന്നു സംഭവം. കാവുംഭാഗത്ത് നിന്ന് ഇടിഞ്ഞില്ലത്തേക്ക് പോയ കാർ  ആലംതുരുത്തിക്ക് മുമ്പായി മറ്റൊരു വാഹനത്തിനെ മറികടക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെടുക ആയിരുന്നു.

സംഭവത്തെ തുടർന്ന് ഓടി കൂടിയ നാട്ടുകാർ ചേർന്ന് അപകടത്തിൽ പെട്ടവരെ തിരുവല്ലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  കാറിൽ 4 പേർ ഉണ്ടായിരുവെന്നും ഇവർ തിരുവല്ലാ സ്വദേശികളാണെന്ന് സമീപവാസികൾ പറഞ്ഞു. തിരുവല്ലയിൽ നിന്നുള്ള അഗ്നിരക്ഷാസംഘവും, ക്രയിനും എത്തി കാർ വെള്ളക്കെട്ടിൽ നിന്നും കരയ്ക്ക് എത്തിക്കുന്ന പ്രവർത്തനങ്ങൾ നടക്കുന്നു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കെ.വി.തോമസിന്റെ യാത്രാബത്ത 11.31 ലക്ഷമാക്കി ഉയർത്താൻ ശുപാർശ

തിരുവനന്തപുരം : കേരള സർക്കാരിന്റെ ഡൽഹിയിലെ പ്രതിനിധി കെ.വി.തോമസിന്റെ യാത്രാബത്ത ഉയർത്താൻ ശുപാർശ.പ്രതിവർഷ തുക 5 ലക്ഷത്തിൽ നിന്നും 11.31 ലക്ഷം ആക്കാൻ പൊതു ഭരണ വകുപ്പ് ധനവകുപ്പിന് ശുപാർശ നൽകി. പ്രതി വർഷം...

KERALA LOTTERY RESULT18/03/2024 : Win Win W 761

1st Prize Rs.7,500,000/- (75 Lakhs) WZ 679765 (ERNAKULAM) Consolation Prize Rs.8,000/- WN 679765 WO 679765 WP 679765 WR 679765 WS 679765 WT 679765 WU 679765 WV 679765...
- Advertisment -

Most Popular

- Advertisement -