ന്യൂഡൽഹി : സ്റ്റാൻഡപ്പ് കോമഡി ഷോയിൽ വിവാദ പരാമർശം നടത്തിയ രൺവീർ അലാബാദിയുടെ അറസ്റ്റ് താൽകാലികമായി തടഞ്ഞ് സുപ്രീംകോടതി. രൺവീറിനെ സുപ്രീം കോടതി രൂക്ഷമായി വിമർശിച്ചു.എന്തുതരം പരാമർശമാണു നടത്തിയത് എന്നതിനെക്കുറിച്ചു ബോധ്യമുണ്ടോ എന്ന് കോടതി ചോദിച്ചു. മനസ്സിലെ വൃത്തികേടാണ് പുറത്തുവരുന്നതെന്നും ജനപ്രീതി ഉണ്ടെന്നു കരുതി എന്തും പറയാമെന്നു കരുതരുതെന്നും കോടതി ഓർമിപ്പിച്ചു.
തനിക്ക് പലയിടത്ത് നിന്നും ഭീഷണിയുണ്ടെന്നും അതിനാൽ സംരക്ഷണം നൽകണമെന്നും രൺവീർ ഹർജിയിൽ ആവശ്യപ്പെട്ടു.അന്വേഷണത്തിനു ഹാജരാകണമെന്നും കൂടുതൽ പരമാർശങ്ങൾ നടത്തരുതെന്നും കോടതി നിർദേശിച്ചു.