Sunday, December 21, 2025
No menu items!

subscribe-youtube-channel

HomeNewsതോമസ് ചെറിയാൻ്റെ...

തോമസ് ചെറിയാൻ്റെ മൃതദേഹം കണ്ടെത്തിയത്  രാജ്യത്തിൻ്റെയും സൈന്യത്തിൻ്റെയും യശസുയർത്തിയ സംഭവം :  ബിജു ഉമ്മൻ

പത്തനംതിട്ട : 56 വർഷം മുമ്പ്  സൈനിക വിമാനാപകടത്തിൽ കാണാതായ തോമസ് ചെറിയാൻ്റെ മൃതദേഹം കണ്ടെത്തിയ സംഭവം രാജ്യത്തിൻ്റെയും സൈന്യത്തിൻ്റെയും യശസുയർത്തിയ സംഭവമാണെന്ന് ഓർത്തഡോക്സ് സഭാ സെക്രട്ടറി ബിജു ഉമ്മൻ പറഞ്ഞു.

ഇലന്തൂരിൽ തോമസ് ചെറിയാൻ്റെ കുടുംബാംഗങ്ങളെ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. 56 വർഷത്തിന് ശേഷവും തിരച്ചിൽ നടത്തി സൈനികരുടെ മൃതദേഹങ്ങൾ വീണ്ടെടുത്ത് മതാചാരപ്രകാരം സംസ്കരിക്കാൻ അവസരമൊരുക്കുന്ന സംഭവം ലോകരാജ്യങ്ങൾക്കാകെ മാതൃകയാണെന്നും അദ്ദേഹം സൂചിപ്പിച്ചു.

ഇന്ത്യൻ സൈന്യത്തിൻ്റെ നിശ്ചയദാർഡ്യത്തിൻ്റെ ഉത്തമ ഉദാഹരണം കൂടിയായ ഈ സംഭവം. സൈന്യത്തിൻ്റെയും സൈനികരുടെ കുടുംബാംഗങ്ങളുടെയും അത്മവീര്യം ഉയർത്തുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ആനയുടെ പല്ല്  കൈവശം വച്ച സംഭവത്തില്‍ രണ്ടു പേര്‍ പിടിയില്‍

റാന്നി: ആനയുടെ പല്ല് അനധികൃതമായി കൈവശം വച്ച സംഭവത്തില്‍ രണ്ടു പേര്‍ പിടിയില്‍. ഇടമൺ  കൊല്ലം ഇടമണ്‍ ഉറുകുന്നിന് സമീപം തോട്ടിന്‍കരയില്‍ രാജന്‍കുഞ്ഞ് തമ്പി(49), തിരുവനന്തപുരം പോത്തന്‍കോട് പോയ്തൂര്‍കോണം മണ്ണറ മനുഭവനില്‍ എസ്...

ബിജെപി നേതാവ് സി സദാനന്ദൻ മാസ്റ്ററെ രാജ്യസഭയിലേക്ക് രാഷ്ട്രപതി നാമനിർദേശം ചെയ്തു

ന്യൂഡൽഹി : ബിജെപി നേതാവായ സി സദാനന്ദൻ മാസ്റ്ററെ രാജ്യസഭയിലേക്ക് രാഷ്ട്രപതി നാമനിർദേശം ചെയ്തു .നോമിനേറ്റഡ് അംഗങ്ങളായി പുതിയ നാല് പേർ രാജ്യസഭയിൽ എത്തും.അതിൽ ഒരാളായാണ് സി സദാനന്ദൻ മാസ്റ്റർ എത്തുന്നത്. 1994...
- Advertisment -

Most Popular

- Advertisement -