കൊച്ചി : കരുവന്നൂർ കേസില്‍ ഇഡി പിടിച്ചെടുത്ത രേഖകൾ വിട്ടു നൽകണമെന്നാവശ്യപ്പെട്ടുകൊണ്ട് ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ സമീപിച്ചു. ഇതുസംബന്ധിച്ച് വിചാരണക്കോടതിക്കും ഇ.ഡിക്കും നിർദേശം നൽകണമെന്ന് ക്രൈംബ്രാഞ്ച് ഹൈക്കോടതിയോട് ആവശ്യപ്പെട്ടു.നേരത്തെ രേഖകൾ കൈമാറണമെന്ന ക്രൈംബ്രാഞ്ചിന്റെ ഹർജി പിഎംഎൽഎ കോടതി തള്ളിയിരുന്നു.
കരുവന്നൂർ ബാങ്ക് തട്ടിപ്പ് അന്വേഷണം നീണ്ടു പോകുന്നതിൽ നേരത്തെ ഇ ഡിയ്ക്ക് എതിരെ ഹൈക്കോടതി വിമർശനം ഉയർത്തിയിരുന്നു .അന്വേഷണം അനിശ്ചിതമായി തുടരാൻ അനുവദിക്കില്ലെന്ന് കോടതി അറിയിച്ചിരുന്നു .