റാന്നി : വിശുദ്ധിയുടെ അനുഭവം വെല്ലുവിളികളുടെ നടുവിൽ പ്രത്യാശയോടെ പുതുക്കപ്പെടേണ്ടതാണെന്ന് ബിഷപ്പ് ഡോ. എബ്രഹാം ചാക്കോ. സെൻറ് തോമസ് ഇവാൻജലിക്കൽ ചർച്ച് ഓഫ് ഇൻഡ്യ ഈസ്റ്റ് കേരള ഡയോസിസ് വിശ്വാസി സംഗമം പൊതുസമ്മേളനം റാന്നി പഴവങ്ങാടിക്കര ഡയോസിസ് ആസ്ഥാനത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡയോസിസ് സെക്രട്ടറി ശമുവേൽ മാത്യു അദ്ധ്യക്ഷത വഹിച്ചു.
രാവിലെ നടത്തപ്പെട്ട തിരുവത്താഴ ശുശ്രൂഷക്ക് ബിഷപ്പ് ഡോ. ഏബ്രഹാം ചാക്കോ മുഖ്യ കാർമ്മികത്വം വഹിച്ചു. സഭയുടെ യുവജന പ്രവർത്തന ബോർഡ് ചാപ്ലയിൻ ബേസിൽ ജോർജ് മുഖ്യ പ്രഭാഷണം നടത്തി.
വികാരി ജനറാൾ ടി.കെ തോമസ്, യുവജന പ്രവർത്തന ബോർഡ് സെക്രട്ടറി അനിഷ് മാത്യു, കെ. കെ തോമസ്, കെ. ജി മാത്യു, വർഗീസ് മാത്യു, കെ.സി ചെറിയാൻ, ജോൺസൻ ദാനിയേൽ, പി.എം ജോജി, പ്രകാശ് ജേക്കബ് ജോൺ, റോബി വർഗീസ്, വിൽസൺ ജോർജ്, ബിജി മാമ്മൻ, ഏബ്രഹാം അലക്സ്, രാജു ടി തോമസ്, പ്രമോദ് ഏബ്രഹാം മാത്യു, സൂസമ്മ വർഗീസ്, ജോഫി ജോസഫ്, റജി മോൻ എന്നിവർ പ്രസംഗിച്ചു.
ഡയോസിസ് സേവിനി സമാജത്തിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട സംഘഗാന മത്സരത്തിൽ വൽസമ്മ മാത്യു എവറോളിംങ്ങ് ട്രോഫി വാഴൂർ ഇടവക സേവിനി സമാജത്തിനും, രണ്ടും, മൂന്നും സ്ഥാനക്കാർക്കുള്ള ട്രോഫികൾ മന്ദമരുതി, പൂവന്മല ബഥേൽ സേവിനി സമാജത്തിനും വിതരണം ചെയ്തു.
പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലെ ഇടവകകളിൽ നിന്നുള്ള വൈദീകരും, വിശ്വാസികളുമാണ് സംഗമത്തിൽ പങ്കെടുത്തത്.