Friday, August 1, 2025
No menu items!

subscribe-youtube-channel

HomeNewsAranmulaആറന്മുള  ക്ഷേത്രത്തിലെ...

ആറന്മുള  ക്ഷേത്രത്തിലെ പ്രസിദ്ധമായ വള്ളസദ്യ വഴിപാടുകൾക്ക് നാളെ  സമാപനം

ആറന്മുള : പാർഥസാരഥി ക്ഷേത്രത്തിലെ പ്രസിദ്ധമായ വള്ളസദ്യ വഴിപാടുകൾക്ക് നാളെ ( ബുധൻ) സമാപനം. 74 ദിവസം നീണ്ടു നിന്ന വള്ളസദ്യക്കാലത്തിനാണ് ബുധനാഴ്ച സമാപനമാകുന്നത്. ജൂലൈ 21 നാണ് വള്ള സദ്യ ആരംഭിച്ചത്. ഈ വർഷത്തെ വള്ള സദ്യയുടെ അവസാന ദിവസമായ നാളെ  12 പള്ളിയോടങ്ങൾ വള്ള സദ്യയിൽ പങ്കെടുക്കും.

460 വള്ള സദ്യകൾക്കുള്ള ബുക്കിങ് നടന്നെങ്കിലും 443 വള്ള സദ്യകൾ മാത്രമാണ് ഒക്ടോബർ 2 വരെ നടക്കുന്നത്. ശേഷിക്കുന്നവ അടുത്ത വർഷം നടക്കും.

ഈ സീസണിൽ 1,38,000 പേർ വള്ളസദ്യയിൽ പങ്കെടുത്തതായി പള്ളിയോട സേവാസംഘം ഭാരവാഹികൾ അറിയിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പക്ഷിപ്പനി : വളര്‍ത്തുപക്ഷികളുടെ മുട്ട, ഇറച്ചി, കാഷ്ടം വില്‍പനയും ഉപയോഗവും നിരോധിച്ചു

ആലപ്പുഴ : ജില്ലയിലെ പക്ഷിപ്പനി സംശയിക്കുന്നതും ജാഗ്രതാ നിര്‍ദേശം നിലനില്‍ക്കുന്നതിനാൽ  വളര്‍ത്തുപക്ഷികളുടെ മുട്ട, ഇറച്ചി, കാഷ്ടം വില്‍പനയും ഉപയോഗവും നിരോധിച്ചു. കൈനകരി, ആര്യാട്, മാരാരിക്കുളം തെക്ക്, ചേര്‍ത്തല തെക്ക്, കഞ്ഞിക്കുഴി, മുഹമ്മ, തണ്ണീര്‍മുക്കം, ചേര്‍ത്തല...

കാറിന് തീപിടിച്ചു

റാന്നി : ഓട്ടം കഴിഞ്ഞ് വീട്ടുമുറ്റത്ത് എത്തിയ കാറിന് തീപിടിച്ചു. ഇടമുറി പാറക്കടവ് ആലപ്പാട്ട് ജോയിയുടെ വീട്ടുമുറ്റത്ത് വച്ചാണ് കാറിന് തീപിടിച്ചത്. ഇന്ന് 1.30 നായിരുന്നു സംഭവം. നാട്ടുകാരും അഗ്നിശമന സേനയും ചേർന്ന് തീ...
- Advertisment -

Most Popular

- Advertisement -