ശ്രീനഗർ : ജമ്മു കശ്മീരിലെ അവസാനഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കുന്നു.ജമ്മു മേഖലയിലെ ജമ്മു, ഉധംപുർ, സാംബ, കഠ്‌വ, കശ്മീർ മേഖലയിലെ ബാരാമുള്ള, ബന്ദിപ്പോര, കുപ്‌വാര എന്നിവടങ്ങളിലാണ് ഇന്ന് തിരഞ്ഞെടുപ്പ് നടക്കുന്നത്. 40 മണ്ഡലങ്ങളിൽ 24 എണ്ണം ജമ്മുവിലും 16 എണ്ണം കശ്മീർ താഴ്‌വരയിലുമാണ്. 415 സ്ഥാനാർത്ഥികൾ ഇന്ന് ജനവിധി തേടുന്നു.ഒക്ടോബർ എട്ടിനാണ് ഫലപ്രഖ്യാപനം. എല്ലാ വോട്ടർമാരും വോട്ട് രേഖപ്പെടുത്താൻ മുന്നോട്ട് വരണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സിലൂടെ അഭ്യർഥിച്ചു .