Monday, April 13, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമലയിലെ ദ്വാരപാലക...

ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളുടെ സ്വർണ്ണപ്പാളികൾ സന്നിധാനത്ത് തിരിച്ചെത്തിച്ചു

പത്തനംതിട്ട : ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളുടെ സ്വർണ്ണപ്പാളികൾ സന്നിധാനത്ത് തിരിച്ചെത്തിച്ചു. കോടതി അനുമതി വാങ്ങി ശില്പങ്ങളിൽ സ്വര്‍ണപ്പാളി തിരികെ സ്ഥാപിക്കും. അറ്റകുറ്റപ്പണിക്ക് വേണ്ടിയായിരുന്നു ചെന്നൈയിലേ കമ്പനിയിലേക്ക് സ്വര്‍ണപ്പാളികള്‍ കൊണ്ടുപോയത്.

കോടതി അനുമതിയില്ലാതെ സ്വര്‍ണപ്പാളികള്‍ ഇളക്കിമാറ്റി അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയത് വലിയ വിവാദമായിരുന്നു. തുടർന്നുള്ള പരിശോധനയിൽ 2019 ൽ സ്വർണ്ണപ്പാളി സ്ഥാപിച്ചതിൽ അടക്കം സംശയങ്ങൾ ഉന്നയിച്ച ഹൈക്കോടതി വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്.

ഇതിനിടെയാണ് അറ്റകുറ്റപ്പണി നടത്തിയശേഷം സ്വര്‍ണപ്പാളികള്‍ തിരികെ ശബരിമല സന്നിധാനത്ത് എത്തിച്ചത്. സ്വര്‍ണപ്പാളികള്‍ ശിൽപ്പത്തിൽ തിരികെ സ്ഥാപിക്കുന്നതിനായി കോടതി അനുമതി കിട്ടും വരെ സ്ട്രോങ് റൂമിൽ സൂക്ഷിക്കുമെന്ന് ദേവസ്വം അധികൃതര്‍ വ്യക്തമാക്കി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lotteries Result 06-06-2025 Suvarna Keralam SK-6

1st Prize Rs.1,00,00,000/- RP 133796 (THAMARASSERY) Consolation Prize Rs.5,000/- RN 133796 RO 133796 RR 133796 RS 133796 RT 133796 RU 133796 RV 133796 RW 133796 RX 133796...

ശിവകാശിയിൽ പടക്കശാലയിൽ വൻ സ്ഫോടനം:8 മരണം

ചെന്നൈ :ശിവകാശിയിൽ പടക്ക നിർമാണശാലയിലുണ്ടായ സ്ഫോടനത്തിൽ എട്ടുപേർ മരിച്ചു. പത്തിലേറെപ്പേർക്കു ഗുരുതരമായി പരുക്കേറ്റു.വിരുദന​ഗർ ജില്ലയിൽ ശിവകാശിക്ക് സമീപം ചെങ്കമലപ്പട്ടിയിലാണ് സംഭവം.അഞ്ച് സ്ത്രീകളും മൂന്നു പുരുഷൻമാരുമാണ് മരിച്ചത്.മരിച്ചവർ പടക്കനിർമാണ ശാലയിലെ തൊഴിലാളികളാണ്.പോലീസും അഗ്നിരക്ഷാ സേനയും...
- Advertisment -

Most Popular

- Advertisement -