Tuesday, March 24, 2026
No menu items!

subscribe-youtube-channel

HomeNewsKochiപെരിന്തൽമണ്ണ നിയമസഭാ...

പെരിന്തൽമണ്ണ നിയമസഭാ തെരഞ്ഞെടുപ്പ് കേസ് ഹൈക്കോടതി തള്ളി

കൊച്ചി : പെരിന്തൽമണ്ണ നിയമസഭാ തെരഞ്ഞെടുപ്പില്‍ ലീഗ് സ്ഥാനാർഥി നജീബ് കാന്തപുരത്തിന്‍റെ ജയം ചോദ്യം ചേയ്തുള്ള ഹര്‍ജി ഹൈക്കോടതി തള്ളി.എതിർ സ്ഥാനാർഥി സിപിഎം സ്വതന്ത്രൻ കെ.പി മുഹമ്മദ് മുസ്‌തഫയാണ് ഹർജി നൽകിയത്.340 പോസ്റ്റൽ ബാലറ്റുകൾ എണ്ണിയില്ലെന്നായിരുന്നു കെ പി എം മുസ്തഫയുടെ പരാതി.

തെരഞ്ഞെടുപ്പില്‍ 38 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ നജീബ് കാന്തപുരം വിജയിച്ചത്. പ്രസൈഡിംഗ് ഓഫീസർ ഒപ്പിട്ടില്ലെന്ന കാരണത്താൽ തപാല്‍ വോട്ടുകള്‍ എണ്ണിയിരുന്നില്ല. ഇതിനെതിരെ കെപിഎം മുസ്തഫ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തപാല്‍ വോട്ടുകളില്‍ 300-ല്‍ കുറയാത്ത വോട്ടുകള്‍ തനിക്ക് ലഭിച്ചെന്ന് ഹര്‍ജിക്കാരന്‍ വാദിച്ചിരുന്നു.ജസ്റ്റിസ് സി.എസ്. സുധയുടെ ബെഞ്ചാണ് ഹർജി തള്ളിയത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

രണ്ട് റെയില്‍വേ ഗേറ്റുകൾ അടച്ചിടും

ആലപ്പുഴ : ആലപ്പുഴ - അമ്പലപ്പുഴ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 79 (പനംചുവട് ഗേറ്റ്) ഒക്‌ടോബര്‍ 18 ന് രാവിലെ 8 മണി മുതല്‍ 19 ന് വൈകീട്ട് 6...

പാലക്കാട് പൊലീസ് ജീപ്പ് കടയിലേക്ക് ഇടിച്ചുകയറി : എസ്.ഐക്ക് പരിക്ക്

പാലക്കാട് : പാലക്കാട് ആര്യമ്പാവിൽ പൊലീസ് ജീപ്പ് കടയിലേക്ക് ഇടിച്ചുകയറി എസ്ഐയ്‌ക്കു പരുക്ക്.വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം .ശ്രീകൃഷ്ണപുരം പോലിസ് സ്റ്റേഷനിലെ ജീപ്പാണ് അപകടത്തിൽ പെട്ടത് .ജീപ്പിലുണ്ടായിരുന്ന എസ്ഐ ശിവദാസന് സാരമായി പരിക്കേറ്റു. ഡ്രൈവർ...
- Advertisment -

Most Popular

- Advertisement -