Wednesday, March 12, 2025
No menu items!

subscribe-youtube-channel

HomeNewsചരിത്ര പ്രസിദ്ധമായ...

ചരിത്ര പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല നാളെ: ഒരുക്കങ്ങൾ പൂർത്തിയായി

തിരുവനന്തപുരം : ചരിത്ര പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല നാളെ നടക്കും. ഒരുക്കങ്ങൾ പൂർത്തിയായതായി ക്ഷേത്രം ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു. രാവിലെ 9.45 ന് ശുദ്ധ പുണ്യാഹത്തോടെ പൊങ്കാല ചടങ്ങുകൾ ആരംഭിക്കും. 10.15-ന്  അടുപ്പുവെട്ട്. 1.15 നാണ് നിവേദ്യം നടക്കുക.

അടുപ്പുകൾ കൂട്ടി, ഒരുക്കങ്ങൾ പൂർത്തിയാക്കി ആറ്റുകാൽ ദേവിക്ക് പൊങ്കാല അർപ്പിക്കാൻ പ്രാർത്ഥനയോടെ കാത്തിരിക്കുകയാണ് ഭക്തർ. തലസ്ഥാന നഗരിയിലെങ്ങും ഭക്തരുടെ തിരക്കാണ്.  ക്ഷേത്രപരിസരത്തേക്കും നഗരത്തിലേക്കും ഭക്തർ ഒഴുകി തുടങ്ങി.

ഇന്ന് വൈകീട്ട് ദേവീദർശനത്തിനായി ക്ഷേത്രത്തിൽ നീണ്ട ക്യൂ  അനുഭപ്പെട്ടു. പഴുതടച്ച സുരക്ഷാ ക്രമീകരണങ്ങളാണ്  പൊലീസ് ഒരുക്കിയിരിക്കുന്നത്.  ക്ഷേത്രപരിസരത്ത് മാത്രമല്ല നഗരത്തിലെ വിവിധ സ്ഥലങ്ങളിലും അടുപ്പുകൾ നിരന്നു കഴിഞ്ഞു.

ഹരിതചട്ടങ്ങൾ പൂർണമായും പാലിക്കണമെന്നും, കൊടുംവേനൽ കണക്കിലെടുത്ത് അകലം പാലിച്ച് അടുപ്പ് കൂട്ടണമെന്നും  നിർദ്ദേശമുണ്ട്. ഇന്ന് ഉച്ച മുതൽ നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പൊയ്കയിൽ ശ്രീകുമാര ഗുരുദേവൻ്റെ 147-ാം മത് ജന്മദിന മഹോത്സവം: യുവജനസംഘം പ്രതിനിധി സംഗമവും സെമിനാറും

തിരുവല്ല : പൊയ്കയിൽ ശ്രീകുമാര ഗുരുദേവൻ്റെ 147-ാം മത് ജന്മദിന മഹോത്സവത്തിൻ്റെ ഭാഗമായി "മതം- ജാതി-ആത്മീയത സമകാലീനമായ അന്വേഷണം" എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. കവിയും എഴുത്തുകാരനുമായ എസ്.ജോസഫ് വിഷയം അവതരിപ്പിച്ചു. തുടർന്ന്...

കെ.സുരേന്ദ്രൻ നവീൻ ബാബുവിൻ്റെ കുടുംബത്തെ സന്ദർശിച്ചു

പത്തനംതിട്ട : കണ്ണൂർ എഡി എം ആയിരുന്ന നവീൻ ബാബുവിന്റെ കൊലപാതകത്തിൽ എല്ലാ തെളിവുകളും നശിപ്പിക്കാനുള്ള നീക്കമാണ് അന്വേഷണ ഏജൻസികൾ നടത്തിയതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കേരളത്തിലെ പൊതുസമൂഹത്തിന് മുന്നിൽ തങ്ങൾ നവീൻ...
- Advertisment -

Most Popular

- Advertisement -