Tuesday, March 4, 2025
No menu items!

subscribe-youtube-channel

HomeNewsവീട്ടിൽ സൂക്ഷിച്ചിരുന്ന കോട എക്സൈസ്...

വീട്ടിൽ സൂക്ഷിച്ചിരുന്ന കോട എക്സൈസ് സംഘം പിടികൂടി

തിരുവല്ല : വീട്ടിൽ സൂക്ഷിച്ചിരുന്ന 120 ലിറ്റർ കോട എക്സൈസ് സംഘത്തിൻ്റെ പിടിയിലായി. കവിയൂർ തുണ്ടിയിൽ പുത്തൻവീട്ടിൽ വീട്ടിൽ ടി പി വിനോദ് ( 36 ) നെ ആണ് എക്സൈസ് തിരുവല്ല റേഞ്ച് ഇൻസ്പെക്ടർ എച്ച് നാസറിൻ്റെ നേതൃത്വത്തിൽ ഉള്ള സംഘം പിടികൂടിയത്.

വിനോദിന്റെ വീട് കേന്ദ്രീകരിച്ച് ചാരായം വാറ്റുന്നതായ രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ റെയ്ഡിലാണ് ഇയാൾ പിടിയിലായത്. വീട്ടിലെ മുറിക്കുള്ളിൽ ഒളിപ്പിച്ചിരുന്ന മൂന്ന് ജാർ കോട എക്സൈസ് സംഘം പിടിച്ചെടുത്തു.

അസി. എക്സൈസ് ഇൻസ്പെക്ടർ കെ.പി അജയകുമാർ, സിവിൽ എക്‌സൈസ് ഓഫീസർ മാരായ രാഹുൽ സാഗർ, അൻസറുദ്ദീൻ, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ മാരായ മിനിമോൾ, രാജിമോൾ എന്നിവർ അടങ്ങുന്ന സംഘമാണ് കോട പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വയനാട് ദുരിതാശ്വാസത്തിന്റെ വിശ്വാസ്യത തകർന്നു : വി ഡി സതീശൻ

കൊച്ചി : വയനാട് ദുരിതാശ്വാസത്തിന്റെ വിശ്വാസ്യത തകർന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആരോപിച്ചു .ദുരിതാശ്വാസവുമായി ബന്ധപ്പെട്ട് പുറത്തുവന്ന സര്‍ക്കാരിന്റെ കണക്കുകള്‍ സാമാന്യ ബുദ്ധിക്ക് നിരക്കാത്തതാണ്. കേന്ദ്ര സര്‍ക്കാരിന് നല്‍കിയ മെമ്മേറാണ്ടമാണെന്ന് മുഖ്യമന്ത്രി...

മൂന്നാറില്‍ കണ്ട അജ്ഞാതജീവി കരിമ്പുലി

ഇടുക്കി: മൂന്നാറിന് സമീപം കഴിഞ്ഞ ദിവസം വിനോദ സഞ്ചാരികൾ കണ്ടത് കരിമ്പുലിയെന്ന് സ്ഥിരീകരിച്ച് വനം വകുപ്പ്.മൂന്നാർ ഓൾഡ് ഡിവിഷനിലെ സെവൻ മലയിലാണ് കരിമ്പുലിയെ കണ്ടത്.എന്നാൽ ഇത് കരിമ്പുലി ആണോ എന്നുള്ളത് വ്യക്തമല്ലായിരുന്നു.ഇന്നലെ കരിമ്പുലിയെ...
- Advertisment -

Most Popular

- Advertisement -