Wednesday, July 30, 2025
No menu items!

subscribe-youtube-channel

HomeNewsAdoorടിക്കറ്റ് ചോദിച്ച...

ടിക്കറ്റ് ചോദിച്ച കെഎസ്ആർടിസി കണ്ടക്ടർക്ക് നേരേ അസഭ്യവർഷം, കയ്യേറ്റ ശ്രമം

അടൂർ : ടിക്കറ്റ് കാണിക്കാന്‍ ആവശ്യപ്പെട്ടതിന് കെ.എസ്.ആര്‍.ടി.സി. കണ്ടക്ടര്‍ക്ക് നേരേ അസഭ്യവര്‍ഷവും കയ്യേറ്റശ്രമവും. അടൂര്‍ ഡിപ്പോയിലെ കണ്ടക്ടര്‍ മനീഷിനെയാണ് യാത്രക്കാരന്‍ കയ്യേറ്റംചെയ്യാന്‍ ശ്രമിച്ചത്.

കായംകുളത്തുനിന്ന് അടൂരിലേക്ക് വരികയായിരുന്ന കെ.എസ്.ആര്‍.ടി.സി. ബസില്‍ ശനിയാഴ്ച രാത്രിയിൽ ആയിരുന്നു സംഭവം. രാത്രി 8.40-ഓടെയാണ് കായംകുളത്തുനിന്ന് ബസ് അടൂരിലേക്ക് യാത്രതിരിച്ചത്. ബസിന്റെ അവസാനട്രിപ്പായിരുന്നു ഇത്. അടൂരിനടുത്ത് ആദിക്കാട്ടുക്കുളങ്ങര എത്തിയപ്പോള്‍ കണ്ടക്ടര്‍ മനീഷ് യാത്രക്കാരുടെ എണ്ണമെടുത്തു. അപ്പോഴാണ് ബസ്സിലുള്ള ഒരാള്‍ ടിക്കറ്റെടുത്തിട്ടില്ലെന്ന് വ്യക്തമായത്.

തുടര്‍ന്ന് യാത്രക്കാരോട് ടിക്കറ്റ് കാണിക്കാന്‍ കണ്ടക്ടര്‍ ആവശ്യപ്പെട്ടു. ഇതിനിടെയാണ് പ്രശ്‌നമുണ്ടാക്കിയ യാത്രക്കാരന്‍ കണ്ടക്ടറോട് തട്ടിക്കയറിയത്. ടിക്കറ്റ് കാണിക്കാന്‍ തയ്യാറാകാതിരുന്ന ഇയാള്‍ കണ്ടക്ടറെ അസഭ്യം പറഞ്ഞെന്നും ബഹളം വെച്ചെന്നും കയ്യേറ്റംചെയ്യാന്‍ ശ്രമിച്ചെന്നുമാണ് പരാതി. കെ.എസ്.ആര്‍.ടി.സി. ജീവനക്കാര്‍ക്ക് ശമ്പളം ലഭിക്കാത്തതിന് പരിഹസിക്കുകയും ചെയ്തു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് 5 ലക്ഷം രൂപ സംഭാവന നൽകി

തിരുവല്ല:  വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതരെ സഹായിക്കാനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്  പുളിക്കിഴ് ബ്ലോക്ക്  പഞ്ചായത്തിന്റെ സംഭാവനയായി 5 ലക്ഷം രൂപ യുടെ ചെക്ക് ബ്ലോക്ക്‌ പ്രസിഡന്റ്‌ അഡ്വ. വിജി നൈനാനും വൈസ് പ്രസിഡന്റ് ...

പ്ലാസ്റ്റിക് രഹിത ക്യാമ്പസ് പദ്ധതിക്ക് തുടക്കം

ഇരവിപേരൂർ :  വൈ.എം.സിഎ തിരുവല്ല സബ് - റീജൺ നടപ്പിലാക്കുന്ന പ്ലാസ്റ്റിക് രഹിത ക്യാമ്പസ് പദ്ധതിക്ക് ഇമ്മാനുവൽ മാർത്തോമ്മാ സെൻട്രൽ സ്കൂളിൽ തുടക്കമായി. സ്കൂളുകളിൽ പരിപൂർണ്ണമായി പ്ലാസ്റ്റിക് ഉപയോഗം ഇല്ലാതാക്കുക, വിദ്യാർഥികൾക്ക് ബോധവൽക്കരണം...
- Advertisment -

Most Popular

- Advertisement -