Monday, March 3, 2025
No menu items!

subscribe-youtube-channel

HomeNewsKozhencherryയുവാവിനെ വഴിയിൽ...

യുവാവിനെ വഴിയിൽ ഉപേക്ഷിച്ച് കടന്നു കളയാൻ ശ്രമിച്ച ആളെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു.

കോഴഞ്ചേരി : അപകടത്തിൽ പരുക്കേറ്റ യുവാവിനെ വഴിയിൽ ഉപേക്ഷിച്ച് കടന്നു കളയാൻ ശ്രമിച്ച ആളെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. തിരുവല്ല – കുമ്പഴ സംസ്ഥാന പാതയിൽ കാരംവേലിയിൽ ആണ് കഴിഞ്ഞ രാത്രിയിൽ ബൈക്കപകടം നടന്നത്. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ നെല്ലിക്കാല സ്വദേശി സുധീഷ് എന്ന 17 വയസുകാരൻ മരിച്ചു.

സുധീഷിനെ പിന്നിൽ ഇരുത്തി ബൈക്ക് ഓടിച്ചിരുന്ന പത്തനംതിട്ട കുലശേഖരപതി സ്വദേശി സഹദിനെ ആണ് അപകട വിവരമറിഞ്ഞ് സ്ഥലത്ത് എത്തിയ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചത്. സംഭവത്തിന്റെ സിസി ടിവി ദൃശ്യവും പുറത്ത് വന്നിട്ടുണ്ട്. സുധീഷിനെ സഹദ് വീട്ടിൽ നിന്ന് രാത്രിയിൽ വിളിച്ചിറക്കി ബൈക്കിൽ കയറ്റി കൊണ്ടുപോകുകയായിരുന്നുവെന്ന് നാട്ടുകാർ പൊലീസിനോടു പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി ആറന്മുള പൊലീസ് അറിയിച്ചു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ യുഡിഎഫ് മുന്നേറ്റം

തിരുവനന്തപുരം : ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ യുഡിഎഫ് മുന്നേറ്റം.17 സീറ്റുകളിലാണ് യുഡിഎഫ് ലീഡ് ചെയ്യുന്നത്.ആറ്റിങ്ങലിൽ ലീഡ് നില മാറിമറിയുകയാണ്. അടൂർ പ്രകാശ് ലീഡ് തിരിച്ചു പിടിച്ചു.ആലത്തൂരിൽ എൽഡിഎഫ് ലീഡ് ചെയ്യുന്നു.തൃശൂരിലും തിരുവനന്തപുരത്തും ബിജെപിയും...

വൂംഡ് ആൻറ് സ്‌റ്റോമ പരിചരണം : സംസ്ഥാനതല ഏകദിന നഴ്സിംഗ് ശില്പശാല ബിലീവേഴ്സ് ആശുപത്രിയിൽ നടന്നു

തിരുവല്ല : വൂംഡ് ആൻറ് സ്‌റ്റോമ പരിചരണം സംബന്ധിച്ച സംസ്ഥാനതല നഴ്സിംഗ് ശില്പശാല ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടന്നു. ബിലീവേഴ്സ് ആശുപത്രിയിലെ നഴ്സിംഗ് വിഭാഗത്തിൻറെ ആഭിമുഖ്യത്തിൽ നടന്ന ഏകദിന നഴ്സിംഗ്...
- Advertisment -

Most Popular

- Advertisement -