മാരാമൺ : ദൈവ വിരോധികൾ ആയ ഭരണകൂട നേതൃത്വത്തിനെതിരെയുള്ള സന്ദേശം ഇന്നും പ്രസക്തമെന്ന് ഡോ രാജ് കുമാർ രാമചന്ദ്രൻ പറഞ്ഞു. മാരാമൺ കൺവൻഷനിൽ ചൊവ്വാഴ്ച്ച പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നീതി നിമിത്തം കഷ്ടം സഹിക്കേണ്ടി വന്നാലും അവരുടെ ഭീഷണിയിൽ ഭയപ്പെടുകയും കലങ്ങുകയുമരുത്. ഭാവിയെക്കുറിച്ച് ഭയപ്പെടരുത്. ജീവിപ്പിക്കുന്നത് ആത്മാവാകുന്നു. മാംസം ഒന്നിനും ഉപകരിക്കുന്നില്ല ജീവിതത്തില്‍ പ്രതിസന്ധികള്‍ വന്നേക്കാം. എന്നാല്‍ അതിനെ അതിജീവിക്കാന്‍ ദൈവ വിശ്വാസം മതിയെന്നും അദ്ദേഹം പറഞ്ഞു.
ഡോ. യൂയാക്കീം മാര്‍ കൂറിലോസ് സഫ്രഗന്‍ മെത്രാപ്പോലീത്താ, ഡോ. ഐസക്ക് മാര്‍ കൂറിലോസ് എപ്പിസ്‌കോപ്പാ, തോമസ് മാര്‍ തിമഥിയോസ് എപ്പിസ്‌കോപ്പാ, ഡോ. മാത്യൂസ് മാര്‍ മക്കാറിയോസ് എപ്പിസ്‌കോപ്പാ, ഡോ (ഹാബില്‍). ജോസഫ് മാര്‍ ഈവാനിയോസ് എപ്പിസ്‌കോപ്പാ, മാത്യൂസ് മാര്‍ സെറാഫീം എപ്പിസ്‌കോപ്പാ, റവ. എബി കെ. ജോഷ്വാ എന്നിവർ പങ്കെടുത്തു.