Friday, April 18, 2025
No menu items!

subscribe-youtube-channel

HomeNewsപഞ്ചായത്ത് ഉദ്യോഗസ്ഥരെ...

പഞ്ചായത്ത് ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്യുകയും ടാബ് അടിച്ചു തകർക്കുകയും ചെയ്ത സംഭവത്തിൽ 3 പേരെ  പൊലീസ് അറസ്റ്റ് ചെയ്തു

പത്തനംതിട്ട: സർവെ ജോലിയ്ക്ക് എത്തിയ പഞ്ചായത്ത് ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്യു കയും ടാബ് അടിച്ചു തകർക്കുകയും ചെയ്ത സംഭവത്തിൽ 3 പേരെ ഇലവുംതിട്ട പൊലീസ് അറസ്റ്റ് ചെയ്തു
മെഴുവേലി കാരിത്തോട്ട പൂവണ്ണുംമൂട് ആശാൻ്റയ്യത്ത് ഷാജി (ചിപ്പു – 40 ), വല്യപറമ്പിൽ ജിൻസ് ഭവനിൽ ജിൻസ് രാജ് (43) , പുതുശേരി കാവിൻ്റെ പടിഞ്ഞാറ്റേതിൽ കെ. ആർ. ലെനിൻ (40) എന്നിവരാണ് അറസ്റ്റിലായത്.
മെഴുവേലി പഞ്ചായത്ത് ഓഫിസിലെ അസിസ്റ്റൻ്റ് എൻജിനീയർ, സർവെയർ, ജീവനക്കാരൻ എന്നിവരെയാണ് 3 അംഗ സംഘം അസഭ്യം പറഞ്ഞ് കയ്യേറ്റം ചെയ്തത്. മദ്യലഹരിയിലായിരുന്നു ഇവർവാഹനം പാർക്ക്ചെ യ്യുന്നതിനെച്ചൊല്ലിയുള്ള തർക്കമാണ് ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്യുന്നതിൽ എത്തിയത്.  സർവെ വിവരങ്ങൾ രേഖപ്പെടുത്തുന്ന ടാബ് സംഘം പിടിച്ചു വാങ്ങി എറിച്ചുടച്ചു.
സർക്കാർ ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിലും പൊതുമുതൽ നശിപ്പിച്ചതിലും സർക്കാർ ഉദ്യോഗസ്ഥരുടെ ജോലി തടസപ്പെടുത്തിയതിനുമാണ് ഉദ്യോഗസ്ഥരുടെ പരാതിയിൽ കേസെടുത്ത് അന്വേഷണം നടത്തി പ്രതികളെ പിടികൂടിയതെന്ന് എസ്എച്ച്ഒ ടി.കെ. വിനോദ് കൃഷ്ണൻ പറഞ്ഞു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു 
- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പരിശുദ്ധ എപ്പിസ്ക്കോപ്പൽ സുന്നഹദോസ്  ഇന്ന് തുടങ്ങും

കോട്ടയം: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരിശുദ്ധ എപ്പിസ്ക്കോപ്പൽ സുന്നഹദോസിന് ഇന്ന് തുടക്കം. ദേവലോകം  കാതോലിക്കേറ്റ് അരമനയിൽ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ  ബാവായുടെ അധ്യക്ഷതയിലാണ് പരിശുദ്ധ സുന്നഹദോസ് ചേരുന്നത്....

ചൂട്:12 ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം :സംസ്ഥാനത്തു പല ജില്ലകളിലും വരും ദിവസങ്ങളിൽ ചൂട് 40 ഡിഗ്രി വരെയാകുമെന്ന് മുന്നറിയിപ്പ്.വയനാട് ,ഇടുക്കി ഒഴികെയുള്ള പന്ത്രണ്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.പാലക്കാട്, കൊല്ലം ,തൃശ്ശൂർ, മലപ്പുറം, പത്തനംതിട്ട, കണ്ണൂർ,...
- Advertisment -

Most Popular

- Advertisement -