Thursday, November 21, 2024
No menu items!

subscribe-youtube-channel

HomeNewsജോലിയും  പഠനവും...

ജോലിയും  പഠനവും വാഗ്ദാനവും ചെയ്ത് പണം തട്ടിയ കേസിലെ യുവാവിനെ  പോലീസ് അറസ്റ്റ് ചെയ്തു

റാന്നി : അമേരിക്കയിൽ ജോലിയും  പഠനവും വാഗ്ദാനവും ചെയ്ത് പണം തട്ടിയ കേസിലെ യുവാവിനെ  റാന്നി പോലീസ് അറസ്റ്റ് ചെയ്തു. പഴവങ്ങാടി അയിത്തല പ്ലാന്തോട്ടത്തിൽ ബിജോ ഫിലിപ്പ് (40) ആണ് പോലിസ് പിടിയിൽ ആയത്. റാന്നി തെക്കേപ്പുറം ചരിവുകാലായിൽ സി ടി അനിഷയുടെ പരാതിയിലാണ് അറസ്റ്റ്. നാട്ടിൽ നിന്നും ബെംഗളൂരുവിലേക്ക് പോകവെ അവിടെയെത്തിയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. അനിഷയ്ക്കും അമ്മയ്ക്കും അമേരിക്കയിൽ ജോലി ശരിയാക്കി തരാമെന്ന് വാഗ്ദാനം നൽകി 40 ലക്ഷം രൂപാ തട്ടിപ്പ് നടത്തിയെന്ന് കാട്ടിയാണ് പോലിസിൽ പരാതി നൽകിയത്.

അന്വേഷണത്തിൽ ഇയാൾ സമാന രീതിയിലുള്ള തട്ടിപ്പ് നടത്തിയതായി തെളിഞ്ഞു. തുടർന്ന് റാന്നി പോലിസ് കർണ്ണാടകത്തിൽ എത്തി പ്രതിയെ അറസ്റ്റ് ചെയ്യുക ആയിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഭാഗവത സത്രം: കൃഷിമിത്ര പദ്ധതി വിളവെടുപ്പുത്സവത്തിൽ  ലഭിച്ച കൃഷി വിഭവങ്ങൾ ക്ഷേത്രത്തിൽ സമർപ്പിച്ചു

തിരുവല്ല: 40-ാമത് അഖില ഭാരത ശ്രീമദ് ഭാഗവത മഹാസത്രത്തിനോട് അനുബന്ധിച്ച് നടന്ന ഭാഗവത കൃഷിമിത്ര പദ്ധതി വിളവെടുപ്പുത്സവത്തിൽ നിന്നു ലഭിച്ച കൃഷി വിഭവങ്ങൾ  ക്ഷേത്രത്തിലെ നാരായണീയ മണ്ഡപത്തിൽ സമർപ്പിച്ചു.  ശ്രീദേവി ശ്യാം, ഗീതാകുമാരി ...

ജലഗതാഗതം നിരോധിച്ചു

ആലപ്പുഴ : ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിന്റെ പുനരുദ്ധാരണത്തിന്റെ ഭാഗമായി നിര്‍മ്മിക്കുന്ന പള്ളാത്തുരുത്തി പാലത്തിന്റെ പി എട്ട് മുതല്‍  പി 10 വരെയുള്ള സ്പാനുകള്‍ക്കിടയിലൂടെയുള്ള ജലഗതാഗതം നവംബര്‍ 12 മുതല്‍ 60 ദിവസത്തേക്ക് നിരോധിച്ച് ജില്ലാ...
- Advertisment -

Most Popular

- Advertisement -