Wednesday, December 4, 2024
No menu items!

subscribe-youtube-channel

HomeCareerപത്തനംതിട്ട ജില്ലയിൽ...

പത്തനംതിട്ട ജില്ലയിൽ പന്നികളുടെയും തെരുവ് നായ്ക്കളുടെയും ശല്യം രൂക്ഷമാകുന്നു

പത്തനംതിട്ട: ജില്ലയിൽ പന്നികളുടെയും തെരുവ് നായ്ക്കളുടെയും ശല്യം രൂക്ഷമാകുന്നുവെന്ന് പൊതുജനസാംസ്കാരിക സമിതി .ഇതോടെ മനുഷ്യജീവിതം ദുരിതത്തിലായി.പന്നി കൃഷി വ്യാപകമായി നശിപ്പിക്കുകയും, തെരുവ് നായ്ക്കൾ  കുട്ടികൾ ഉൾപ്പെടെയുള്ള കാൽനട യാത്രക്കാരെയും ഇരുചക്ര വാഹനയാത്രക്കാരെയും ആക്രമിക്കുന്നതും പതിവാകുന്നു.

മനുഷ്യ ജീവന് സംരക്ഷണം നൽകേണ്ട കേന്ദ്ര, സംസ്ഥാന സർക്കാരുകൾ അടിയന്തിരമായി ഇടപെട്ട്  നടപടി സ്വികരിക്കണമെന്ന് പൊതുജന സാംസ്കാരിക സമിതി ആവശ്യപ്പെട്ടു.

തെള്ളിയൂർ ബാലകൃഷ്ണപിള്ളയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ,
വി. കുട്ടപ്പൻ, എം ആർ. വേണുനാഥ്,സത്യൻ കണ്ണങ്കര, പി ബി. ദിനേശ്,ഹരികുമാർ, സുരേഷ് ബാബു, ശോഭൻ,ആർ. വിജയകുമാരി, ടി എൻ. സ്മിത,കെ കെ. രമണി, സൂര്യാ ഗിരീഷ് തുടങ്ങിയവർ പ്രസംഗിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പദ്ധതികളുടെയും പ്രവൃത്തികളുടെയും പരസ്യബോർഡുകൾ മലയാളത്തിൽ തയാറാക്കണം

തിരുവനന്തപുരം : സർക്കാർ വകുപ്പുകൾ, സർക്കാർ, അർധ സർക്കാർ, പൊതുമേഖല, സ്വയംഭരണ, സഹകരണസ്ഥാപനങ്ങൾ, ഇതര സർക്കാർ ഏജൻസികൾ നടത്താനുദേശിക്കുന്ന/ നടത്തുന്ന/ പൂർത്തീകരിച്ച പദ്ധതികളുടെയും പ്രവൃത്തികളുടെയും നിർമ്മാണങ്ങളുടെയും പരസ്യങ്ങൾ, ബോർഡുകൾ, നോട്ടീസുകൾ എന്നിവ മലയാളത്തിൽത്തന്നെ...

ദ്വിദിന സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി പോളണ്ടിലേക്ക്

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദി പോളണ്ട്-യുക്രെയ്ൻ ഔദ്യോഗിക സന്ദർശനത്തിനായി ഇന്ന് രാവിലെ യാത്ര തിരിച്ചു. ഇന്ത്യ – പോളണ്ട് നയതന്ത്ര ബന്ധത്തിന്റെ 70-ാം വാർഷികാഘോഷ വേളയിലാണ് പ്രധാനമന്ത്രിയുടെ സന്ദർശനം. മൊറാർജി ദേശായിക്ക് ശേഷം...
- Advertisment -

Most Popular

- Advertisement -