Thursday, July 31, 2025
No menu items!

subscribe-youtube-channel

HomeNewsശബരിമലയിൽ അരവണ...

ശബരിമലയിൽ അരവണ നീക്കം ചെയ്യുന്ന നടപടി ഉടനെ തുടങ്ങും – ബോർഡ് അധികൃതർ

പത്തനംതിട്ട: അരവണയിലെ ഏലയ്ക്കയില്‍ കീടനാശിനി അംശം കണ്ടെത്തിയതിനെ തുടര്‍ന്ന് ഹൈക്കോടതി നിർദേശ പ്രകാരം ശബരിമലയിൽ വിൽക്കാതെ സൂക്ഷിച്ച 6.65 ലക്ഷം ടിന്‍ അരവണ തുലാമാസ പൂജകള്‍ക്കുശേഷം അത് വളമാക്കി മാറ്റുമെന്ന് ദേവസ്വം ബോർഡ് അധികൃതർ അറിയിച്ചു. ഇതിനായി അരവണ ശേഖരം ഹൈദരാബാദിലേക്ക് കൊണ്ടുപോകും. 1.16 കോടി രൂപ ചെലവിൽ ഇന്ത്യന്‍ സെന്‍ട്രിഫ്യൂജ് എന്‍ജിനിയറിംഗ് സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് അരവണ നീക്കം ചെയ്യാന്‍ കരാറെടുത്തിരിക്കുന്നത്.

രണ്ടു വര്‍ഷത്തിലേറെയായി മാളികപ്പുറം ഗോഡൗണില്‍ സൂക്ഷിച്ചിരിക്കുന്ന അരവണ നീക്കംചെയ്യാൻ കഴിഞ്ഞ സെപ്തംബറില്‍ അനുമതി ലഭിച്ചെങ്കിലും മാറ്റിയില്ല. സ്പെഷ്യൽ കമ്മിഷണര്‍ ഇടപെട്ടതോടെയാണ് അരവണ നീക്കം വേഗത്തിലാക്കുന്നതിന് നടപടിയായത്.

മണ്ഡല-മകരവിളക്ക് കാലത്തിന് ഇനി ഒരു മാസം  ശേഷിക്കെ തീര്‍ഥാടന സമയത്ത് അരവണക്ഷാമം ഉണ്ടാകാതിരിക്കാന്‍ മുന്‍കൂട്ടി നിര്‍മ്മിക്കുന്ന അരവണ സൂക്ഷിക്കാൻ മാളികപ്പുറത്തെ ഗോഡൗണ്‍ അത്യാവശ്യമാണ്. ഈ കാര്യം കൂടി പരിഗണിച്ചാണ് നടപടി വേഗത്തിലാക്കുന്നത്.

2021-22 കാലയളവിലാണ് അരവണ നിര്‍മ്മാണത്തിന് ഉപയോഗിച്ച ഏലയ്ക്കായില്‍ കീടനാശിനി സാന്നിദ്ധ്യം കണ്ടെത്തിയത്. ഇതേതുടര്‍ന്ന് അരവണ വില്പന നടത്താതെ ഗോഡൗണിലേക്ക് മാറ്റി സൂക്ഷിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിക്കുകയായിരുന്നു. തുടര്‍ന്ന് കേസ് സുപ്രീംകോടതിവരെ എത്തുകയും അരവണയുടെ സാമ്പിള്‍ വീണ്ടും പരിശോധിക്കുകയും ചെയ്തു. അരവണയില്‍ കീടനാശിനിയുടെ അംശമില്ലെന്നും ഭക്ഷ്യയോഗ്യമാണെന്നും കണ്ടെത്തി. അപ്പോഴേക്കും അരവണ നിര്‍മ്മിച്ചിട്ട് ഒരു വര്‍ഷത്തിലേറെ കഴിഞ്ഞിരുന്നു. പഴകിയ അരവണ വില്‍ക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടായി.

തുടര്‍ന്ന് ശബരിമലയില്‍ അരവണ നശിപ്പിക്കാന്‍ ദേവസ്വം ബോര്‍ഡ് പദ്ധതി തയ്യാറാക്കിയെങ്കിലും വനംവകുപ്പ് തടസവാദമുന്നയിച്ചു. ഇതോടെ ആണ് അരവണ ശബരിമലയ്ക്ക് പുറത്തെത്തിച്ച് നശിപ്പിക്കാന്‍ ദേവസ്വം ബോര്‍ഡ് നിര്‍ബന്ധിതമായത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ശബരിമലയിൽ  ജാഗരൂകരായി ഫയർ ആൻഡ് റസ്‌ക്യൂ സംഘം

ശബരിമല: ശബരിമലയിൽ 24 മണിക്കൂറും ജാഗരൂകരായി പ്രവർത്തനത്തിലാണ് ഫയർ ആൻഡ് റസ്‌ക്യൂ സംഘം. സന്നിധാനത്തെ കടകൾ, അരവണ പ്ലാന്റ്, വെടിപ്പുര തുടങ്ങി അപകട സാധ്യതയുള്ള എല്ലാ സ്ഥലങ്ങളിലും നിരന്തരമായ ഫയർ ഓഡിറ്റിങ് നടത്തി...

കണ്ണൂരിൽ ബോംബ് പൊട്ടി വയോധികൻ മരിച്ചു

കണ്ണൂർ : കണ്ണൂർ കുടക്കളത്ത് ബോംബ് പൊട്ടി വയോധികൻ കൊല്ലപ്പെട്ടു. കുടക്കളം ആയിനാട്ട് വേലായുധൻ (85) ആണ് മരിച്ചത്. ഉച്ചയോടെ വീടിനോട് ചേർന്നുള്ള ആളൊഴിഞ്ഞ പറമ്പിൽ തേങ്ങ പെറുക്കാൻ എത്തിയപ്പോഴായിരുന്നു സ്ഫോടനം ഉണ്ടായത്.പറമ്പിൽനിന്ന്...
- Advertisment -

Most Popular

- Advertisement -