Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaജലഗതാഗത ബോട്ടുകളിൽ...

ജലഗതാഗത ബോട്ടുകളിൽ പുസ്തകത്തോണി എന്ന ആശയത്തെ വിപുലീകരിക്കുവാൻ  ഗതാഗത വകുപ്പിൻ്റെ  നിർദേശം

ആലപ്പുഴ: സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിലവിൽ സർവീസ് നടത്തുന്ന ജലഗതാഗതവകുപ്പിന്റെ ബോട്ടുകളിൽ പുസ്തകതോണി എന്ന ആശയം വിപുലീകരിക്കുന്നു. മൊബൈൽ ഫോൺ തരംഗത്തിലേക്കു അടിമപ്പെട്ട പുതിയ തലമുറയെ അറിവിന്റെ പാതിയിലേക്ക് നയിക്കുന്നതിനും യാത്ര വിരസത ഒഴിവാക്കി കായൽ കാറ്റിൽ പുസ്തകങ്ങൾ വായിക്കുവാൻ ഉള്ള ഒരു സാഹചര്യം സംസ്ഥാന ജല ഗതാഗത വകുപ്പിന്റെ മുഹമ്മ സ്റ്റേഷനിലെ ഫെറി ബോട്ടുകളിൽ ഒരു വർഷം മുൻപ് നടപ്പിലാക്കിയിരുന്നു.

ആലപ്പുഴ ജില്ലയിലെ വേമ്പനാട് കായലിനു കുറുകെ ഏകദേശം 45 മിനിറ്റ് ദൈർഘ്യമുള്ള മുഹമ്മ- കുമരകം ബോട്ടിൽ സുഖമായി യാത്രചെയ്തു കോട്ടയം ജില്ലയിലെ കുമരകത്തു എത്തിച്ചേരാവുന്നതാണ്. ഈ യാത്രയിൽ ആണ് ബോട്ടിൽ യാത്ര ചെയ്യുന്ന മുതിർന്നവർക്കും കുട്ടികൾക്കുമായി പുസ്തകശാല സജ്ജമാക്കിയത്. പ്രദേശത്തെ വീടുകളിൽ സ്കൂളിൽ നിന്നും ശേഖരിച്ച നൂറുകണക്കിനു പുസ്തകങ്ങൾ ബോട്ടിൽ ഉണ്ടാകും. കഥയും കവിതയും നോവലും കുട്ടികൾക്കുള്ള പുസ്തകങ്ങളും ഇതിലുണ്ട് യാത്രക്കാർക്ക് ഇത് സൗജന്യമായി വായിക്കാം.

വായനാശീലം തിരികെ എത്തിക്കുവാനായി ആണ് ഈ പുസ്തകത്തോണി എന്ന പദ്ധതിയുടെ ലക്ഷ്യം. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lottery Results : 11-11-2024 Win Win W-795

1st Prize Rs.7,500,000/- (75 Lakhs) WS 590871 (KASARAGOD) Consolation Prize Rs.8,000/- WN 590871 WO 590871 WP 590871 WR 590871 WT 590871 WU 590871 WV 590871 WW 590871 WX...

മുണ്ടകൈ ,ചൂരൽ മല പ്രദേശങ്ങളിൽ കനത്ത മഴ : ജാഗ്രതാ നിർദേശം

വയനാട് : ഉരുൾപൊട്ടൽ ദുരന്തമുണ്ടായ വയനാട്ടിലെ മുണ്ടകൈ ,ചൂരൽ മല പ്രദേശങ്ങളിൽ കനത്ത മഴ. പുന്നപുഴയിൽ ഒഴുക്ക് ശക്തമായി. ചൊവ്വാഴ്ച രാത്രിയിലും ബുധനാഴ്ച പുലര്‍ച്ചെയും കനത്ത മഴയാണ് പ്രദേശങ്ങളില്‍ ലഭിച്ചിട്ടുള്ളത്. ബെയ്‌ലി പാലത്തിനു...
- Advertisment -

Most Popular

- Advertisement -