Monday, April 13, 2026
No menu items!

subscribe-youtube-channel

HomeNewsമനുഷ്യന് വില...

മനുഷ്യന് വില കുറയുന്ന കാലഘട്ടത്തിൽ മനുഷ്യാവകാശ പ്രവർത്തനങ്ങളുടെ പ്രസക്തി വലുത് : ഡോ. ഗീവർഗീസ് മാർ കൂറിലോസ്

തിരുവല്ല : മനുഷ്യനു മാത്രം വില കുറയുന്ന കാലഘട്ടത്തിൽ മനുഷ്യാവകാശ പ്രവർത്തനങ്ങളുടെ പ്രസക്തി വലുതാണെന്ന് ഡോക്ടർ ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത പ്രസ്താവിച്ചു. നാഷണൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്സിന്റെ പതിനാലാമത് സംസ്ഥാന സമ്മേളനം തിരുവല്ലയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന പ്രസിഡൻറ് ബി. കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു. ദേശീയ ചെയർമാൻ ഡോ. പ്രകാശ് പി തോമസ് ,ദേശീയ സെക്രട്ടറി ശശികുമാർ കാളികാവ്, സംസ്ഥാന ഭാരവാഹികളായ ബുഷറ ചിറക്കൽ, എം. നജീബ്, മനാഫ് താനൂർ, വാഹിദ നിസാർ, അനാർക്കലി ഉണ്ണി, രജു ഐത്തിയൂർ എന്നിവർ പ്രസംഗിച്ചു.

ഭാരവാഹികളായി ശശികുമാർ കാളികാവ് (പ്രസിഡൻ്റ് ), അനാർക്കലി ഉണ്ണി, അശ്വതി മഹേഷ്, മനാഫ് താനൂർ, വാഹിദ നിസാർ (വൈസ് പ്രസിഡന്റുമാർ), എം.നജീബ് (ജനറൽ സെക്രട്ടറി), ഗോപിനാഥൻ നായർ, റെജു ഐത്തിയൂർ, സമദ് മലപ്പുറം ( സെക്രട്ടറിമാർ), അനൂപ് തവര (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു. ദേശീയ വൈസ് പ്രസിഡണ്ടായി റിട്ട. ജഡ്ജ് എൻ. ലീലാമണിയെയും ദേശീയ സെക്രട്ടറിയായി ബി. കൃഷ്ണ കുമാറിനെയും ദേശീയ സമിതി അംഗങ്ങളായി പ്രദീപൻ മാളോത്ത്, ഡോ.ഷിബി പി വർഗീസ്, ചിറക്കൽ ബുഷറ എന്നിവരെയും ദേശീയ ചെയർമാൻ നോമിനേറ്റ് ചെയ്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഉരുൾപൊട്ടലിൽ അടിയന്തര സ​ഹായമായി 5 കോടി രൂപ അനുവദിച്ച് തമിഴ്നാട് മുഖ്യമന്ത്രി

ചെന്നൈ : വയനാട്ടിലുണ്ടായ ഉരുൾപൊട്ടലിൽ അടിയന്തര സ​ഹായമായി 5 കോടി രൂപ അനുവദിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. സീനിയർ ഐ.എ.എസ് ഉദ്യോഗസ്ഥരായ കെ.എസ്.സമീരൻ, ജോണി ടോം വർഗീസ് എന്നിവരുടെ നേതൃത്വത്തിൽ...

കനത്ത മഴ : 2 ജില്ലകളിൽ റെഡ് അലെർട്ട്

തിരുവനന്തപുരം : സംസ്ഥാനമാകെ കനത്ത മഴ.കോട്ടയം, എറണാകുളം ജില്ലകളിൽ കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്.നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ ഓറഞ്ച്...
- Advertisment -

Most Popular

- Advertisement -