Wednesday, January 21, 2026
No menu items!

subscribe-youtube-channel

HomeNewsകോടികൾ മുടക്കി...

കോടികൾ മുടക്കി റോഡ് നിർമ്മിച്ചെങ്കിലും റെയിൽവേ അടിപാതയിലെ വെള്ളക്കെട്ടിന് പരിഹാരമായില്ല: തിരുമൂല – കറ്റോട് റോഡ് അടച്ചു 

കുറ്റൂർ/തിരുവല്ല:  കോടികൾ മുടക്കി റോഡ് നിർമ്മിച്ചെങ്കിലും റെയിൽവേ അടിപാതയിലെ വെള്ളക്കെട്ടിന് പരിഹാരമായില്ല. അടിപാതയിലെ വെള്ളക്കെട്ടിനെ തുടർന്ന് തിരുമൂലപുരം – കറ്റോട് റോഡ് താൽക്കാലികമായി അടച്ചു.  മഴ കനത്തതോടെ  കുറ്റൂർ – മനയ്ക്കച്ചിറ റോഡിലെ റെയിൽവേ അടിപ്പാതയിൽ ഉണ്ടായ വെള്ളക്കെട്ടിൽ യാത്രാ ദുരിതമായി. റെയിൽവേ പല പദ്ധതികളും നടപ്പിലാക്കിയെങ്കിലും ഒന്നും വിജയിച്ചില്ല.

കുറ്റൂർ – മനയ്ക്കച്ചിറ  റോഡിൽ റെയിവേ അടിപ്പാതയുടെ  ഒരു ഭാഗം ഉയർത്തി പണിതതിനാൽ അതു വഴി  ചെറു വാഹനങ്ങൾ മാത്രം കടന്നു പോകുന്നുണ്ട്. വെള്ളക്കെട്ട് കൂടിയതിനാൽ നാട്ടുകാരുടെ നേതൃത്വത്തിൽ പമ്പിങ്ങ് നടക്കുന്നുണ്ട്

മണിമലയാറിൻ്റെ സമീപത്തായി നിർമ്മിക്കുന്ന അടിപ്പാതയിൽ വെള്ളക്കെട്ട് രൂക്ഷമാകുമെന്ന്  നാട്ടുകാർ ചൂണ്ടിക്കാട്ടിയെങ്കിലും എതിർപ്പുകളെ മറികടന്ന്  റെയിൽവേ അടിപ്പാത അന്ന് നിർമ്മിക്കുകയായിരുന്നു.  എന്നാൽ വർഷത്തിൽ മൂന്ന്  മാസമെങ്കിലും  വെള്ളക്കെട്ട് കാരണം  ഇതു വഴിയുള്ള വാഹന ഗതാഗതം തടസമാകുന്നുണ്ട്.

അശാസ്ത്രീയമായ അടിപാത പൊളിച്ച് മാറ്റി ശാസ്ത്രീയമായി പുനർനിർമ്മിക്കണമെന്നാണ്  നാട്ടുകാരുടെ ആവശ്യം.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കലാപ്രവർത്തകർ വായ് മൂടികെട്ടി പ്രതിഷേധിച്ചു

തിരുവല്ല: സ്റ്റേജ് ആർട്ടിസ്റ്റ്സ് & വർക്കേഴ്സ് അസോസിയേഷൻ ഓഫ് കേരള (സവാക്) സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന സമര പരിപാടികളുടെ ഭാഗമായി തിരുവല്ലയിലും  വായ് മൂടികെട്ടി പ്രതിഷേധിച്ചു. കലാപരിപാടികൾ അവതരിപ്പിക്കുവാൻ രാത്രി 10 മണിക്കു...

ജനുവരിയിലെ റേഷന്‍ വിതരണം നാളെ മുതല്‍

തിരുവനന്തപുരം : ജനുവരി മാസത്തെ റേഷന്‍ വിതരണം നാളെ (ശനിയാഴ്ച) ആരംഭിക്കും. സംസ്ഥാനത്തെ മുന്‍ഗണനേതര വിഭാഗത്തിലെ വെള്ള, നീല റേഷന്‍ കാര്‍ഡുകാര്‍ക്ക് ജനുവരി മാസത്തെ റേഷനൊപ്പം അധികം അരി ലഭിക്കില്ല. എന്നാൽ വെള്ള,...
- Advertisment -

Most Popular

- Advertisement -